Sunday, June 28, 2015

സഖിയോട്‌.....

കേള്‍ക്കാത്ത പാട്ടിന്‍റെ
ഈണം തേടുമ്പോള്‍
അറിയാതെ മനമൊന്നു
താളം തുള്ളിയോ

പറയാത്ത വാക്കിന്‍റെ
ദൂതു പോകുമ്പോള്‍
കാണാ കിനാവിലെ
കാഴ്ചകള്‍ കണ്ടുവോ

വരയാത്ത ചിത്രത്തിന്‍
തെളിമയോര്‍ക്കുമ്പോള്‍
ഇട നെഞ്ചിലാഴത്തില്‍
നിറങ്ങള്‍ തുളുമ്പിയോ
എഴുതാത്ത പ്രണയത്തിന്‍
കടലു കാണുമ്പോള്‍
ഈറന്‍ മിഴികളില്‍
ചെംചായം പൂശിയോ

4 comments:

മനോജ് ഹരിഗീതപുരം said...

ലളിതം മധുരം....... ആശംസകൾ

ajith said...

കേള്‍ക്കാത്ത പറയാത്ത വരയാത്ത എഴുതാത്ത സൌന്ദര്യം

വര്‍ഷിണി* വിനോദിനി said...

എഴുതാത്തതും പറയാത്തതുമായ ചായങ്ങള്‍........

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...