ഇരുളിന്‍റെ
കരിമ്പട്ടിനു താഴെ
പതുങ്ങി നില്പുണ്ട്
ഒരു പടര്‍ മരം
കരിമ്പട്ടിനു താഴെ
പതുങ്ങി നില്പുണ്ട്
ഒരു പടര്‍ മരം
കാറ്റിലാടുന്ന
ഇലകള്‍
ചെറുതോ വലുതോ
അറിയില്ല
അവയുടെ നിറം
അതും അറിയില്ല
ഇലകള്‍
ചെറുതോ വലുതോ
അറിയില്ല
അവയുടെ നിറം
അതും അറിയില്ല
രാക്ഷസ ചില്ലകള്‍ നീട്ടി
ഒരേ നില്പാണ്
ആരെയോ കാത്ത്
നില്‍ക്കും പോലെ
ആരെയാവാം
അതും അറിയില്ല
മഴയുടെ
വേഴ്ചയില്‍
തളിരിലകള്‍ പിറക്കുന്നുണ്ട്
കാറ്റിന്‍റെ
നഖക്ഷതങ്ങളേറ്റ്
തളര്‍ന്നു വീഴുന്ന ഇലകള്‍
നിലവിളിക്കുന്നുണ്ടാകുമോ
അതും അറിയില്ല
നഖക്ഷതങ്ങളേറ്റ്
തളര്‍ന്നു വീഴുന്ന ഇലകള്‍
നിലവിളിക്കുന്നുണ്ടാകുമോ
അതും അറിയില്ല
അപ്പോഴും
മണ്ണില്‍ മുഖം ചേര്‍ത്ത്
വേരുകളുടെ ആഴം തേടി
മരിച്ചു കിടക്കുന്നു
ചില ചുവന്ന പൂക്കള്‍ ....
2 comments:
നന്നായിരിക്കുന്നു
നല്ല കവിത
ശുഭാശംസകൾ.......
Post a Comment