Wednesday, July 8, 2015

ബോണ്‍സായ്കള്‍....

നുള്ളിയെറിഞ്ഞവന്‍റെ 
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍ 
പാവമാ, കുഞ്ഞു വൃക്ഷം 
ഒരു മാത്രയെങ്കിലും 
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലെന്നും 

പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന് 
ഒരു പദയാത്രികന്
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍ 

ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍ 
നിന്നടര്‍ന്നു മാറാന്‍, 
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍, 
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍ 

കലമ്പുന്ന രോഷങ്ങളില്‍ 
ഏറെ കൊതിയോടെ 
കാത്തു വയ്ക്കുന്നുണ്ടാവാം 
നിലാവല തന്‍ തഴുകലില്‍ 
നിഴല്‍ ചുറ്റി നില്‍ക്കും 
ഒരു വന്മര ചിത്രം ......

3 comments:

സൗഗന്ധികം said...

സ്വാർത്ഥമാനസങ്ങൾ കേൾക്കാതെ പോകുന്ന വിലാപങ്ങൾ..


വളരെ മനോഹരമായി എഴുതിയിരിക്കുന്നു.

ശുഭാശംസകൾ.....







Vishnu Girish said...

കെട്ടിയൊതുക്കി വരക്കുള്ളിലാക്കി നുള്ളിമാറ്റിയ സ്വപ്നങ്ങൾ.
ഇഷ്ടം.

റിനി ശബരി said...

സുന്ദരമീ വരികള്‍ .. <3
എത്ര സുന്ദരമായ് പകര്‍ത്തി വച്ചിരിക്കുന്നു
ഇത്തിരി പൊന്ന ചുറ്റുപാടുകളിലേക്ക്
ആഴ്ന്ന് പൊയ മര മോഹങ്ങളേ ...
ചില ജീവിതങ്ങളുമിത് പൊലെയാണ്

സ്വപ്നപാതയിലെന്നും
പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന്
ഒരു പദയാത്രികന്
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...