Saturday, November 12, 2016

മിന്നാമിന്നി ......



ഓര്‍ത്തു വയ്ക്കുവാന്‍
നല്ലൊരു ഈരടിയല്ല ഞാന്‍ !


കാത്തു വയ്ക്കുവാനൊരു
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!


നിന്‍ മിഴിക്കോണില്‍
മയങ്ങും ലാവണ്യമല്ല ഞാന്‍!

രാവിന്‍ നിലാവഴകില്‍
തെളിയും താരവുമല്ല ഞാന്‍!!

ഈ ജീവിതവീഥിയില്‍
ഈ കണ്ണീര്‍ നനവിതില്‍

വിതയില്ലാ കവിതയും
കഥയില്ലാ കഥനവുമായി

നടന്നു തീര്‍ക്കും വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍ ..

പാവം, വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍,,,,

1 comment:

Unknown said...

ഈ വിനയവും ലാളിത്യവും.. ഒരു പാട് വിജയങ്ങൾ സമ്മാനിക്കട്ടെ.. അക്ഷരക്കൂട്ട് കൊണ്ട് തീർക്കുക.. കവിതയുടെ ഒരു പെരുമഴക്കാലം...
നന്മകൾ നേരുന്നു...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...