മടക്കയാത്ര ചൊല്ലുകയാണ്...
എനിക്കായ് പിറന്ന് മരിച്ച ദിനങ്ങളോടും,
തണല്‍ വീശി നടന്നു തളര്‍ന്ന ഹൃദയങ്ങളോടും,
നടന്നകന്ന അന്യമായ ജീവിത പാതകളോടും,
കുളിരേകാതെ പോയ ചാറ്റല്‍ മഴയോടും,
പേടിച്ചുണര്‍ത്തിയ മേഘനാദത്തോടും,
ഒഴുകി പരന്നു വരണ്ട് മരിച്ച നദികളോടും,
കാലം തെറ്റി വന്നെത്തിയ വര്‍ഷത്തോടും
തൊട്ടുരുമ്മി ചുംബിച്ച് പൊടുന്നനെ
പിണങ്ങിപ്പോയ തിരമാലകളോടും,
ഇനി യാത്ര ചൊല്ലുകയാണ്...
പറയാതെ കാത്തു വച്ച ഇത്തിരി വാക്കുകളും,
നല്‍കാതെ ഒളിപ്പിച്ച പുഞ്ചിരിയും,
നിറം മങ്ങിയ വര്‍ണ്ണ സ്വപ്നങ്ങളും,
കൈക്കുമ്പിളില്‍ നിറച്ച്....
ഓര്‍മ്മകളുടെ നൈര്യന്തരത്തില്‍
കണ്ണീരുപ്പിന്റെ രുചി നിറച്ച്,
ഇനി യാത്ര ചൊല്ലുകയാണ്...
ഒരു മടക്കയാത്ര......