Saturday, July 10, 2010

മാപ്പ്.............

എൻ സ്വരത്തിൽ മാത്രമൊതുങ്ങും
കയർപ്പിൽ വേദനിച്ചുവോ നിൻ മനം
മാപ്പു തരിക വേഗം നിൻ ഓർമ്മകളാം
ചിമിഴു പാത്രങ്ങളിലോ നനവൂറുന്നു....

ഓർമ്മകൾ നിനക്കുമുണ്ടാവാം ..
വർണ്ണകനവു പകർന്നതല്ലേ എന്നും
വാക്കുകൾ കൂട്ടിയിണക്കി നീയെന്നും
സാന്ത്വനമായിയണഞ്ഞതല്ലേ...

കാണുന്നുവോ നീ , സ്നേഹവരൾ
ച്ചയിൽ ഇതൾ വാടി വീഴുമെൻ
സ്വപ്നമഞ്ചലിലേറി ഞാൻ തപ്ത
നിശ്വാസങ്ങൾ ഉതിർക്കവേ ..

ദുഃഖതാപത്താൽ കത്തിക്കാളും നിൻ
ഓർമ്മയാം കരിമുകിലിതാ പെയ്തിറങ്ങു
ന്നൊരു കണ്ണീർമഴയായി....

എരിഞ്ഞടങ്ങുമെൻ മോഹചിറകിൽ
സപ്തവർണ്ണം ചാലിക്കാനിനിയും നീ

അണഞ്ഞീടിൽ ഇല്ല
നിനക്കേകുവാനിനി

നനവൂറാത്ത കണ്ണുകളും..
കനമില്ലാത്ത മനവും..
ഇടറാത്ത പാദവും...
തളരാത്ത കൈകളും..

6 comments:

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Anandhu Nilakkal said...

ലളിതമനോഹരമായ വരികള്‍.... ഭാവുകങ്ങള്‍

Nash ® said...

മനോഹരം ഈ മാപ്പ് പറച്ചിൽ...

ഭാവുകങ്ങൾ....

MC RAJ said...

നനവൂറാത്ത കണ്ണുകളും..
കനമില്ലാത്ത മനവും..
ഇടറാത്ത പാദവും...
തളരാത്ത കൈകളും.. Iniyum orupadu Ezuthan Kaziyate MC RAJ

MC Raj said...

നനവൂറാത്ത കണ്ണുകളും..
കനമില്ലാത്ത മനവും..
ഇടറാത്ത പാദവും...
തളരാത്ത കൈകളും.. thalarathe orupadu ezhutan kaziyate

INDIAN said...

ഇതും നല്ലൊരു കവിത തന്നെ...!!
കണ്ണീര്‍ കുറച്ചു കുറയ്ക്കാം എന്ന് ഒരഭിപ്രായമുണ്ട്...!!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...