നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമെൻ മിഴികളിൽ........
നിലാവിൽ ഈറനാകുമെൻ മിഴികളിൽ
സ്മൃതികളാൽ ജ്വലിക്കുമെൻ മിഴികളിൽ......
മൂകമായ് നിത്യം പിടയുമെൻ മിഴികളിൽ
ഓർമ്മകൾ ഇമവെട്ടുമെൻ മിഴികളിൽ......
കിനാക്കളൊഴിഞ്ഞൊരെൻ മിഴികളിൽ
ആർദ്രമായ് കേഴുമെൻ മിഴികളിൽ
ശാപവചസ്സേറ്റു വിങ്ങുമെൻ മിഴികളിൽ
കരുണ തേടിയുഴറുമെൻ മിഴികളിൽ...
ഇനിയെത്ര കാതമിനിയെത്ര കാതമെന്ന്
ശ്വാസനിശ്വാസം തേടുമെൻ മിഴികളിൽ
നോക്കുവിൻ കൂട്ടരേ, നിങ്ങളെൻ മിഴികളിൽ
നനവാർന്നു തളരുമീ മിഴികളിൽ........ .....
1 comment:
കണ്ടു ഞാന്‍ മിഴികളില്‍..
ആലോലമാം നിന്‍ ഹൃദയം...!!
കേട്ടു ഞാന്‍ മൊഴികളില്‍..
വാചാലമാം നിന്‍ നൊമ്പരം..!!
നന്നായിരിക്കുന്നു മിനു ടീച്ചറ്..!!
Post a Comment