Sunday, July 18, 2010

കടൽക്കരയിൽ...............(കവിത)




കടല്‍ത്തീരത്തെത്തിയ നേരം
കാഴ്ചകള്‍ നിരവധി കണ്ടൂ ഞാന്‍


നര്‍മ്മഭാഷണത്തിലോ ചിലര്‍
തമ്മില്‍ ചിരിച്ചു തിമിര്‍ക്കുന്നു
നുരയിടും ജന്മവ്യഥകളില്‍ ലയിച്ചു
മ്ലാനനേത്രവുമായീ ചിലരും..


അലഞൊറിയും പ്രണയക്കടലില്‍
മുങ്ങി തൊട്ടുരുമ്മിയിരുന്നു ചിലര്‍
വിരലുകള്‍ കോര്‍ത്തു  മിഴികളുടക്കി 
 നവലോകം തീര്‍ക്കുന്നു......


അമ്മായി,നാത്തൂന്‍ പോര്‍ക്കഥയോ
ചിലര്‍ മെല്ലെ പതിതന്‍ കാതിലോതുന്നു
കടക്കെണി തന്‍ വ്യഥയോതി ചിലര്‍
ജീവിത കണക്കുകള്‍ നിരത്തുന്നു...


തരുണികളോ, കുതിര്‍ന്ന മണ്ണില്‍
പേരുകളെഴുതി തിരയെ വരവേല്‍ക്കുന്നു
 വിരുതന്മാരോ ചുറ്റി നടന്നു
കളിയായ് വാക്കുകള്‍ ചൊല്ലുന്നു...


ജീവിതസായാഹ്ന പോരാട്ടമാടുന്നവര്‍
ഗതകാലസ്മൃതികള്‍ അയവിറക്കുന്നു
അവര്‍ തന്‍ കണ്‍കളില്‍ കണ്ണീരും 
ഇന്നലെകളില്‍ കൊഴിഞ്ഞു വീണ
സ്വപ്നവും വീര്യവുമുണരുന്നു ....


തിരയിലേറി തീരത്ത് വിരുന്നെത്തും 
ചില കരിഞണ്ടുകള്‍ക്കൊപ്പമോടും 
കരിമാടിക്കുട്ടന്മരോ കടലില്‍ ചാടി 
മറിയുന്നു വികൃതികള്‍ പലവിധം കാട്ടുന്നു.


ഈറന്‍ പൂഴിയില്‍ പടുത്തുയര്‍ത്തിയ
മാളിക കുഞ്ഞു മനസ്സുകള്‍ കണ്മുന്നിലതു
തകരുന്നതു കാണ്‍കെ ചിണുങ്ങുന്നു
നിരാശയില്‍ മുങ്ങി താഴുന്നു.



കൂരയില്‍ പട്ടിണി നീറ്റുവത് ഓര്‍ത്തിട്ടോ
കളിവാക്ക് ചൊല്ലാനറിയാഞ്ഞോ
കളിയാടീടാന്‍ അറിയാഞ്ഞോ
  ചിലര്‍ കടല വിറ്റു നടക്കുന്നു.

മാനവര്‍ തന്‍ ചേഷ്ടകള്‍ കണ്ടിട്ടോ
ആഴി അലകളാല്‍ താളം പിടിക്കുന്നു
കടല്‍ക്കാകള്‍ നൃത്തം വയ്ക്കുന്നു.

സൂര്യ രഥമുരുണ്ടു പോകവേ
ഭൂമിപെണ്ണിന്‍ കണ്‍കള്‍ ചുവക്കുന്നു
കാഴ്ചകള്‍ കണ്ടു നടന്നു ഞാനും
തിരികെ യാത്ര ചൊല്ലുന്നു....

3 comments:

Nash ® said...

കടൽകരയിൽ കണ്ട കഴചകളൊക്കയും മനോഹരം...

INDIAN said...

കടല്‍ കരയില്‍....
ജീവിതം നാനാ തുറകളില്‍ നിന്നുമുള്ള വീക്ഷണം ....
ഒരൊത്തു ചേരലായി ഈ കവിത....!
നന്നായി...!!

Raj c Bal said...

മാനവർ തൻ ചേഷ്ടകൾ കണ്ടിട്ടോ
ആഴി അലകളാൽ താളം പിടിക്കുന്നു
കടൽക്കാകൾ നൃത്തം വയ്ക്കുന്നു..... Nalla varikal Pakshe iiii kavitha onnu kudi rewrite cheythal kooduthal Nannakumennu thonnunnu Raj c Bal

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...