Monday, July 26, 2010

മറുവാക്ക്.........(കവിത)


നിന്റെ ഓര്‍മ്മകള്‍ക്ക് ഒരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?

എന്റെ പ്രാണവായുവിലെന്നും
പിണക്കം കൊണ്ടിരിക്കുന്ന
ബോധമെന്നോ.....?

എതിര്‍ പാട്ട് കാതോര്‍ത്ത്
കാണാമറയത്തിരിക്കുന്ന
പൂങ്കുയിലെന്നോ....?

പയ്യെ പതുങ്ങി വന്നെന്നെ
തൊട്ടു തലോടി പോകുന്ന
മന്ദാനിലനെന്നോ....?

വെയിലത്തൊരു മഴചാറ്റല്‍
പോല്‍ വന്നെത്തിടുന്ന
നിനവുകളെന്നോ...?

ഒരു വിളിപ്പാടകലയെന്നോ..
ഒരു വിരല്‍ത്തുമ്പിനരികിലെന്നോ..
ഒരു മൌനത്തിന്‍ വിങ്ങലെന്നോ
ഒരു ഹൃത്തിന്‍ നൊമ്പരമെന്നോ.....
ഒരു കണ്ണീരിന്‍ ഈറനെന്നോ...
ഒരു ഓര്‍മ്മ തന്‍ നീറ്റലെന്നോ..

നിന്റെ ഓര്‍മ്മകള്‍ക്കൊരു
മറുവാക്ക് ഇനി ഞാന്‍
കണ്ടെത്തുവതെങ്ങെനെ.....?



7 comments:

Nash ® said...

ഒന്നിന്നും മറ്റൊന്നു പകരമാകുന്നില്ല അതുകൊണ്ട് തന്നെ ആ ഓർമകൾക്ക് മറുവാക്കു തിരയാൻ ശ്രമിക്കാതിരുന്നു കൂടെ?

ഭാവുകങ്ങൾ....

sPidEy™ said...

ഈ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...ആശംസകള്‍

INDIAN said...

പതുങ്ങി വന്നു മെല്ലെ തഴുകുന്ന മന്ദാനിലന്‍ തന്നെയാവട്ടെ എന്നാശംസിക്കുന്നു...!!

അനില്‍കുമാര്‍ . സി. പി. said...

ചില ഓര്‍മ്മകള്‍ ഓര്‍മ്മകളായി തന്നെ സൂക്ഷിക്കുന്നതാവും നല്ലത്, അല്ലേ ടീച്ചറേ?

LasithaShabu said...

നിന്റെ ഓർമ്മകൾക്ക് ഒരു
മറുവാക്ക് ഇനി ഞാൻ
കണ്ടെത്തുവതെങ്ങെനെ.....?

റ്റീച്ചൂസെ......... ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ എന്നും

Minu Prem said...

എന്നിലെ ഓർമ്മകൾക്ക് ഒരിക്കലും
മരണമില്ല ലസീ....

Unknown said...

ഗുഡ് വെരി ഗുഡ്

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...