Friday, July 23, 2010

ഒരു പിടി ചാരം മാത്രം.......(കവിത)

ഒരു ദിവാസ്വപ്നത്തിലേറി
നിന്‍ പടി വാതിക്കലണയവേ
അറിഞ്ഞില്ല വെറുപ്പിന്‍ വിഷ
വിത്തു നീ മനസ്സില്‍ സൂക്ഷിപ്പത്.


ശകാര കൂരമ്പുകളാലെ നീയെന്‍
മാനസത്തില്‍ അഗ്നി പടര്‍ത്തവേ
ആ‍ ജ്വാലയില്‍ വീണു പിടയുമെന്‍
മിഴികളോ ചുവന്നു തുടുക്കുന്നു....


കൂട്ടരൊടൊത്തു ഞാന്‍ കൂടവേ
ആരായുന്നവര്‍ എങ്ങു നീന്നു
ലഭിച്ചതാണീ മിഴികളില്‍
അരുണാഭ വര്‍ണ്ണം....?


കത്തി പുകയുമെന്‍  മനസ്സിന്‍ 
നൊമ്പരം കണ്ടറിഞ്ഞില്ലാരും
ചെറുപുഞ്ചിരി വൃഥാ വിടര്‍ത്തിയ-
ന്നവരോടു യാത്രമൊഴി ചൊല്‍കെ


വെറുതെ നിനച്ചു പോയി  ഞാന്‍
ഒരു സാന്ത്വനമായി നീയെന്‍
ചാരത്തണഞ്ഞെങ്കില്‍.......


അറിയുന്നു ഞാന്‍...
ഇല്ല നിനക്കാവില്ല വേദന
നിത്യവും കാര്‍ന്നു തളരുമീ മന-
മിതില്‍ കാരുണ്യ ലേപം പുരട്ടുവാന്‍




ഇന്നെന്‍ മനസ്സിന്‍ -
കനവുകളോ കെട്ടു പോയ്‌,
ഓര്‍മ്മകള്‍ തന്‍ ബാക്കി പത്രം പോല്‍
ഇനിയൊരു പിടി ചാരം മാത്രം ഞാന്‍....





2 comments:

Unknown said...

ഇന്നെന്‍ മനസ്സില്‍ -
കത്തി പുകയുമെൻ മനസ്സിൻ
നൊമ്പരം കണ്ടറിഞ്ഞില്ലാരും
ചെറുപുഞ്ചിരി വൃഥാ വിടർത്തിയ-
ന്നവരോടു യാത്രമൊഴി ചൊൽകെ
***********************************
ചെറുപുഞ്ചിരിയോടെയുള്ള മുഖം കണ്ടത് കൊണ്ടാവാം
ഉള്ളിലുള്ള നൊമ്പരം ആരും കാണാതിരുന്നത്.
എന്നും നൊമ്പരം മാത്രമേ പറയാനുള്ളോ?
ഏതായാലും ദിവാസ്വപ്നമല്ലേ?
കവിത നന്നായിട്ടുണ്ട് ടീച്ചര്‍.
അഭിനന്ദനങ്ങള്‍

INDIAN said...

നല്ല കവിത..!!
ദൂ:ഖം സ്ഥായീ ഭാവം തന്നെ .....!!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...