Friday, July 23, 2010

ഇനിയെത്ര കാതം.......(കവിത)

വിങ്ങുമെന്‍ നൊമ്പരങ്ങളെ
വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിക്കവെ
കൂര്‍ത്ത ദംഷ്ട്രകളുമാ‍യവ
ഒന്നൊന്നായെന്‍ നിനവിന്‍
പടിയിറങ്ങിയെത്തുന്നു...


ഭീകര സത്വമായ് അട്ടഹസിക്കുന്നവ
വേട്ടനായായ് പുനര്‍ജനിക്കുന്നവ
ക്ഷണത്തില്‍ മാര്‍ജ്ജാരനായ് തീര്‍-
ന്നെന്‍ ചിന്തകളെ നക്കി തുടയ്ക്കുന്നു.


പിന്നെയോ, മൂഷികനായവതരിച്ചെന്‍
പ്രണയമാം മാനസം ചുരണ്ടെടുക്കുന്നവ
ഏതോ നിഗൂഢതയിലോടിയൊളിക്കുന്നു




പിന്നിട്ട പന്ഥാവിനെ വെറും കനവായ്
തീര്‍ത്തീടാനിനിയെത്ര കാതം ഞാന്‍
സ്മൃതികള്‍ താണ്ടണം....


പതിയെ തഴുകുമാ മൃത്യുവിന്‍ പദ-
സ്വനം കാതോര്‍ത്തൊരെന്‍
മിഴികളോ കനക്കുന്നു.....



1 comment:

INDIAN said...

പതിയെ തഴുകുമാ മൃത്യുവിൻ പദ-
സ്വനം കാതോർത്തൊരെൻ
മിഴികളോ കനക്കുന്നു.....

നൂതന ആശയമാണെങ്കിലും...മിഴികൊണ്ട് കാതോര്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...