സൂര്യന്‍ ആഴിയുടെ ആഴങ്ങളില്‍
താഴ്ന്നു പോയിരിക്കുന്നു...
ഇത്തിരി
നിലാവിനെയും
നക്ഷത്രങ്ങളെയും
ഇന്നും വെറുതെ കൊതിച്ചു...
കാര്‍മേഘകൂട്ടം
നിലാത്തുണ്ടും
നക്ഷത്ര ചിന്തും
സ്വന്തമാക്കി ആര്‍ത്തട്ടഹസിച്ചു
തിമിര്‍ത്തു പെയ്യുകയാണ്..
ഇര തേടിപ്പോയ അമ്മപക്ഷി
ഇത്തിരി മുമ്പെങ്കിലും
ചെന്നെത്തിയിട്ടുണ്ടാകുമോ..
വല്ലാതെ കട്ടപിടിച്ച ഈ രാവില്‍
പെയ്തിറങ്ങുന്നൊരീ മഴയില്‍
പെയ്തിറങ്ങുന്നൊരീ മഴയില്‍
ഘോര നഖരങ്ങളെ ഭയന്ന്
ദിക്കറിയാതെയവള്‍ പറന്ന്
തണുത്ത് വിറങ്ങലിച്ചിട്ടുണ്ടാകുമോ..
പാവം പക്ഷിക്കുഞ്ഞുങ്ങള്‍ ..!
പാവം പക്ഷിക്കുഞ്ഞുങ്ങള്‍ ..!
10 comments:
ചിറകിന്‍ ചുവട്ടില്‍ ഇത്തിരി ചൂട് അവശേഷിക്കുന്നുണ്ടെങ്കില്‍ അമ്മപ്പക്ഷി തീര്‍ച്ചയായും കുഞ്ഞുങ്ങളെ തേടി എത്തിയിരിക്കും..കാത്തിരിക്കുക..മഴയൊന്നു തോരട്ടെ.. കൊക്കില്‍ സൂക്ഷിച്ച ആഹാരം നനയാതിരിക്കാന്‍ അവള്‍ ഏതെങ്കിലും പൊത്തില്‍ കാത്തിരിക്കുകയാവാം..,
അമ്മമനസ്സുകള്‍ക്ക് മാത്രമവകാശപ്പെട്ടതാകുന്നു വേവലാതി !
ഒറ്റപ്പെട്ട ചില്ലയില്‍ കൂടുകൂട്ടിയ കിളിയെങ്കില്‍ വേവലാതിക്ക് പിന്നെയും കാരണമുണ്ട്.
മഴതോരാന്‍ കാത്തിരിക്കാം!വായനക്കാരന്റെ ആഗ്രഹവും മഴയൊതുങ്ങുമ്പോള്‍ സുരക്ഷിതരായ കുഞ്ഞുങ്ങളെ കാണാനാണ്,അപകടം കൂടാതെ തിരിച്ചെത്തിയ അമ്മക്കിളിയേയും !
Nalla kavitha...
പാവം അമ്മക്കിളി...!!
അമ്മകിളി വന്നിട്ടുണ്ടാകും ....
നന്നായിട്ടുണ്ട്
കാര്‍മേഘങ്ങളിഴിഞ്ഞ് നീലാകാശത്ത് നക്ഷത്രങ്ങള്‍ വഴിവിളക്കുകളായ് തിളങ്ങിനില്‍ക്കട്ടെ.. അമ്മക്കിളിയ്ക്കായ് നിലാവ് ഗഗനവീഥിയില്‍ കുടപിടിയ്ക്കട്ടെ.. പുറത്തേയ്ക്ക് നോക്കി കുഞ്ഞിക്കിളികള്‍ കാത്തിരിയ്ക്കുന്നുണ്ടാകും...
ഇര തേടിപ്പോയ അമ്മപക്ഷി
ഇത്തിരി മുമ്പെങ്കിലും
വന്നെത്തിയിട്ടുണ്ടാകുമോ..
good..
അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...
ചില കവിതകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയതേയുള്ളൂ. എല്ലാം വായിക്കാനിനിയും വരുന്നുണ്ട്.ആശംസകൾ
Post a Comment