Saturday, October 6, 2012

അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍.....

മസ്തിഷ്കത്തില്‍ തുള വീഴ്ത്തി നീയെന്നില്‍ ഓടി നടക്കുവത് ഞാനറിയുന്നു...
നിന്നോടൊപ്പം സവാരിയ്ക്കിറങ്ങാന്‍ എനിക്കിഷ്ടമാണ്..
എനിക്ക് നിന്നോടൊത്ത്....
മാമലകളുടെ താഴ്വാരങ്ങളില്‍ 

ഒരു കുഞ്ഞരുവിയായി ഒഴുകേണം..
മലരുകള്‍ തിങ്ങുന്ന പുങ്കാവനത്തില്‍

ഒരു ശലഭമായി പാറി പറക്കേണം..
ഹരിതവനങ്ങളില്‍ 

ഒരു കുളിര്‍മഴയായി പെയ്തിറങ്ങേണം...
വസന്തമെത്തുമ്പോള്‍ 

ഒരു കോകിലമായി പാടേണം...
വിടര്‍ന്ന മുല്ലമൊട്ടുകളെ ഉമ്മ വച്ച് 

ഒളിക്കുന്ന മിന്നാമിന്നിയാകേണം....
പ്രണയം പോലെ വിരിഞ്ഞു കൊഴിഞ്ഞു
പോകുമൊരു പനിനീര്‍പൂവായി വിടരേണം...

3 comments:

Asha said...

വിടര്‍ന്ന മുല്ലമൊട്ടുകളെ ഉമ്മ വച്ച്
ഒളിക്കുന്ന മിന്നാമിന്നിയാകേണം....
പ്രണയം പോലെ വിരിഞ്ഞു കൊഴിഞ്ഞു
പോകുമൊരു പനിനീര്‍പൂവായി വിടരേണം...

ഒരുപാടിഷ്ടായി ഈ വരികള്‍... കവിത അസ്സലായിട്ടോ...

Minu Prem said...

വായനാനുഭവം പങ്കു വച്ചതിനു നന്ദി സുഹൃത്തേ....

ഫസല്‍ ബിനാലി.. said...

ഇഷ്ടമായി എങ്കിലും
പാകേണം, നല്കേണം
ഈ ഉപയോഗക്രമം എന്തോ ഇഷ്ടമായില്ല

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...