നോവിന് മിന്നല്‍പ്പിണര്‍
മണിനാഗം പോല്‍
മനസ്സില്‍ ചുറ്റുപിണയുന്നു..
അകാരണമായൊരു ഭയം
ശ്വാസ നിശ്വാസങ്ങളില്‍
ചിറകൊതുക്കി
ഇഴഞ്ഞു നീങ്ങുന്നു..
ഘടികാരത്തിന് നേര്‍ത്ത
ഒച്ച ആയുസ്സിനെ മെല്ലെ
ഭയാനകമായി
കൊന്നു തിന്നുന്നു..
മറവിയിലൊളിക്കാത്ത
ചിന്തകള്‍ പിന്നിട്ട വഴികളില്‍
ആരും കാണാതെ
തമ്മില്‍ കലഹിക്കുന്നു ..
ഗുല്മോഹറിന് പൂക്കളെ
ഉമ്മ വച്ച് ഇന്നലെയുടെ
പ്രണയം ഉറങ്ങുന്നു..
പുഞ്ചിരിയില്‍ വീണ്ടും
വേദനയുടെ നുര തിരയിളക്കം..
മണിനാഗം പോല്‍
മനസ്സില്‍ ചുറ്റുപിണയുന്നു..
അകാരണമായൊരു ഭയം
ശ്വാസ നിശ്വാസങ്ങളില്‍
ചിറകൊതുക്കി
ഇഴഞ്ഞു നീങ്ങുന്നു..
ഘടികാരത്തിന് നേര്‍ത്ത
ഒച്ച ആയുസ്സിനെ മെല്ലെ
ഭയാനകമായി
കൊന്നു തിന്നുന്നു..
മറവിയിലൊളിക്കാത്ത
ചിന്തകള്‍ പിന്നിട്ട വഴികളില്‍
ആരും കാണാതെ
തമ്മില്‍ കലഹിക്കുന്നു ..
ഗുല്മോഹറിന് പൂക്കളെ
ഉമ്മ വച്ച് ഇന്നലെയുടെ
പ്രണയം ഉറങ്ങുന്നു..
പുഞ്ചിരിയില്‍ വീണ്ടും
വേദനയുടെ നുര തിരയിളക്കം..
2 comments:
ഗുല്മോഹറിന് പൂക്കളെയുമ്മവച്ച്
ഇന്നലെയുടെ പ്രണയമുറങ്ങുന്നു..
...
woww...thats nice ... എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു...ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ സുന്ദരം ഞാന്‍ നിന്നെ പ്രേമിച്ചിരുന്നു എന്ന് പറയാനാണ് എന്ന്...
പത്രം വായിക്കാതെ ഇരുന്നാൽ മതി ....പേടിമാറും....പിന്നെ വീട്ടിലെ കേബിളും കട്ട് ചെയ്യുക....
Post a Comment