തീരത്തെ
കാര്ന്നെടുക്കുന്നതിനായി
ആര്‍ത്തലച്ചെത്തും
തിരമാലകളെക്കാള്‍..
സര്‍വ്വസംഹാര
താണ്ഡവമായൊടുക്കും
അഗ്നിജ്വാലകളെക്കാള്..
മേഘഗര്‍ജ്ജനം മുഴക്കി
മിന്നല്‍പ്പിണരുകള്‍
വേരോടിച്ച് എത്തുമാ
പേമാരിയേക്കാള്‍..
ആഞ്ഞുവീശീ
തട്ടിത്തെറുപ്പിച്ച്
പാഞ്ഞടുക്കും
കൊടുങ്കാറ്റിനേക്കാള്‍..
നീ ഭയക്കുക
ഇത് ..കേരളം
കേരളം ...
മാതൃഹത്യ ചെയ്ത
പരശുരാമന്
വീണ്ടെടുത്തതാണീ
കേരളം.....
രാത്രി തന്
അന്ത്യയാമത്തില്‍
കുക്കുട വേഷം പൂകി
പാവമാം മുനിപത്നിയെ
പ്രാപിച്ച ദേവനെ
വേവേന്ദ്രനായി
വാഴ്ത്തി പാടുന്നതാണീ
കേരളം....
പതിനാറായിരത്തെട്ടു
സഖിമാരൊത്ത്
കേളികളാടി
നടക്കുമാ ദേവനു
പുണ്യതുളസിയാല്
ഹാരമര്പ്പിയ്ക്കുന്നതാണീ
കേരളം...
പത്നിയെ അഗ്നിയില്‍
വിശുദ്ധിതന്‍ മാറ്റുരച്ചിട്ടും
രാജനായി വാഴ്ന്നീടാന്
വനത്തിനുപേക്ഷിച്ച
ശ്രീരാമനെ
വാഴ്ത്തുന്നതാണീ
കേരളം....
മത്സ്യഗന്ധിയാം
കന്യകയെ കേവലമൊരു
കേവഞ്ചിയില്‍ പുകമറ
തീര്‍ത്ത് കവര്‍ന്നെടുത്ത
പരാശരമുനിയെ
വാഴ്ത്തുന്നതാണീ
കേരളം.....
വേളി കഴിച്ചൊരു
പാവം പെണ്ണിനെ
അന്പാലൊന്നു
പിന്തിരിഞ്ഞു
നോക്കീടാതെ
നടന്നകന്ന
സ്വാമിയെ
സാമൂഹ്യ
പരിഷ്കര്‍ത്താവായി
വാഴ്ത്തുന്നതാണീ
കേരളം...
പീഢനപരമ്പരകള്‍
അരങ്ങേറുമ്പോള്‍
കണ്ണുകള്‍ വിടര്‍ത്തു
കാതോര്‍ത്ത് നടക്കൂ
നഖങ്ങള്‍ക്ക്
മൂര്‍ച്ച കൂട്ടൂ...
നടവഴികള്‍ തന്
പാതയോരങ്ങളില്‍
ഭാഷണങ്ങളില്‍
പതുങ്ങിയിരിക്കും
നരഭോജികളെ
തിരിച്ചറിയൂ...
പിച്ചിച്ചീന്തൂ വലിച്ചെറിയൂ
കൊന്നു കൊലവിളിക്കൂ
നശിക്കട്ടെ
നരാധമന്മാര്
രക്ഷ നേടട്ടെ
അബലകളെന്നു
മുദ്ര ചാര്‍ത്തിയ
പാവം മഹിളകള്‍
ഇത് കേരളം കേരളം...
കാര്ന്നെടുക്കുന്നതിനായി
ആര്‍ത്തലച്ചെത്തും
തിരമാലകളെക്കാള്‍..
സര്‍വ്വസംഹാര
താണ്ഡവമായൊടുക്കും
അഗ്നിജ്വാലകളെക്കാള്..
മേഘഗര്‍ജ്ജനം മുഴക്കി
മിന്നല്‍പ്പിണരുകള്‍
വേരോടിച്ച് എത്തുമാ
പേമാരിയേക്കാള്‍..
ആഞ്ഞുവീശീ
തട്ടിത്തെറുപ്പിച്ച്
പാഞ്ഞടുക്കും
കൊടുങ്കാറ്റിനേക്കാള്‍..
നീ ഭയക്കുക
ഇത് ..കേരളം
കേരളം ...
മാതൃഹത്യ ചെയ്ത
പരശുരാമന്
വീണ്ടെടുത്തതാണീ
കേരളം.....
രാത്രി തന്
അന്ത്യയാമത്തില്‍
കുക്കുട വേഷം പൂകി
പാവമാം മുനിപത്നിയെ
പ്രാപിച്ച ദേവനെ
വേവേന്ദ്രനായി
വാഴ്ത്തി പാടുന്നതാണീ
കേരളം....
പതിനാറായിരത്തെട്ടു
സഖിമാരൊത്ത്
കേളികളാടി
നടക്കുമാ ദേവനു
പുണ്യതുളസിയാല്
ഹാരമര്പ്പിയ്ക്കുന്നതാണീ
കേരളം...
പത്നിയെ അഗ്നിയില്‍
വിശുദ്ധിതന്‍ മാറ്റുരച്ചിട്ടും
രാജനായി വാഴ്ന്നീടാന്
വനത്തിനുപേക്ഷിച്ച
ശ്രീരാമനെ
വാഴ്ത്തുന്നതാണീ
കേരളം....
മത്സ്യഗന്ധിയാം
കന്യകയെ കേവലമൊരു
കേവഞ്ചിയില്‍ പുകമറ
തീര്‍ത്ത് കവര്‍ന്നെടുത്ത
പരാശരമുനിയെ
വാഴ്ത്തുന്നതാണീ
കേരളം.....
വേളി കഴിച്ചൊരു
പാവം പെണ്ണിനെ
അന്പാലൊന്നു
പിന്തിരിഞ്ഞു
നോക്കീടാതെ
നടന്നകന്ന
സ്വാമിയെ
സാമൂഹ്യ
പരിഷ്കര്‍ത്താവായി
വാഴ്ത്തുന്നതാണീ
കേരളം...
പീഢനപരമ്പരകള്‍
അരങ്ങേറുമ്പോള്‍
കണ്ണുകള്‍ വിടര്‍ത്തു
കാതോര്‍ത്ത് നടക്കൂ
നഖങ്ങള്‍ക്ക്
മൂര്‍ച്ച കൂട്ടൂ...
നടവഴികള്‍ തന്
പാതയോരങ്ങളില്‍
ഭാഷണങ്ങളില്‍
പതുങ്ങിയിരിക്കും
നരഭോജികളെ
തിരിച്ചറിയൂ...
പിച്ചിച്ചീന്തൂ വലിച്ചെറിയൂ
കൊന്നു കൊലവിളിക്കൂ
നശിക്കട്ടെ
നരാധമന്മാര്
രക്ഷ നേടട്ടെ
അബലകളെന്നു
മുദ്ര ചാര്‍ത്തിയ
പാവം മഹിളകള്‍
ഇത് കേരളം കേരളം...
4 comments:
സ്ത്രീ പക്ഷത്തു നിന്നുമുള്ള ആശങ്കകള്‍ !
ഗോഡ്’സ് ഓണ്‍ കണ്ട്രി
ആശങ്ക മനസ്സിലായി...പക്ഷെ കുറേപേരുടെ വിശ്വാസങ്ങളെ പരിഹസിക്കണമായിരുന്നോ......
നന്നായിരിക്കുന്നു
ആശംസകള്‍........
Post a Comment