ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...
മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം..
നില മേഘങ്ങളെ
കറുപ്പണിയിച്ച് മഴ
ശകലങ്ങളായി വീണുടയേണം.
നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം...
ഓർമ്മകളൂടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...
വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...
മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം..
നില മേഘങ്ങളെ
കറുപ്പണിയിച്ച് മഴ
ശകലങ്ങളായി വീണുടയേണം.
നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം...
ഓർമ്മകളൂടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...
വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം
6 comments:
കവിതയുടെ താളവും, ഭാവവും അറിയുന്നു.....
നല്ല രചന.....
നന്നായിട്ടുണ്ട്
വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം...
വാക്കുകളുടെ കുത്തൊഴുക്കിൽ പുനർജ്ജനിക്കാൻ എഴുത്തുകാർക്ക് മാത്രമേ കഴിയൂ...
പുനര്ജനി കൊള്ളാം
nice
കവിതകളിനിയുമെഴുതണം.
നല്ല കവിത.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
Post a Comment