Tuesday, January 7, 2014

എനിക്ക് പ്രണയമാണ്....

എനിക്ക്
പ്രണയമാണ്..

ഒറ്റ ചുംബനം കൊണ്ട്
ചുട്ടു പൊള്ളിക്കുന്ന
സൂര്യനോട് ...

മഴ കുളിരാല്‍
കെട്ടി പുണരുന്ന
കരിമേഘങ്ങളോട് ...

ഒരു നിലാത്തുണ്ടിനാല്‍
നൃത്തം വയ്ക്കുന്ന
നിഴലനക്കങ്ങളോട് ...

വാചാലതയെ ഭേദിക്കുന്ന
മൌനത്തെ പെറ്റിടുന്ന
ഓര്മ്മകളോട് ...

എനിക്ക് എനിക്ക്
പ്രണയമാണ്....

5 comments:

Akakukka said...

സൂര്യനെ പ്രണയിച്ചോളൂ.. വാടിക്കരിയരുത്..
കരിമേഘങ്ങളെ പ്രണയിച്ചോളൂ.. പനി പിടിക്കരുത്...
നിഴലനക്കങ്ങളെ പ്രണയിച്ചോളൂ... പേടിക്കരുത്....
ഓര്‍മ്മകളെ പ്രണയിച്ചോളൂ... ഡിപ്പ്രഷന്‍ വരാതെ നോക്കൂ..

ചുമ്മാ..തമാശ്..

നല്ല വരികള്‍ ,അസ്സലായി.. അഭിനന്ദനങ്ങള്‍..!!

ഓര്‍മ്മകള്‍ said...

വാചാലതയെ ഭേദിക്കുന്ന
മൌനത്തെ പെറ്റിടുന്ന
ഓര്മ്മകളോട് ...

നല്ല വരികള്‍ ....,

സൗഗന്ധികം said...

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം,
ഉണ്ണി സൂര്യൻ വരും നേരമെനിക്കിഷ്ടം....


നല്ല കവിത

ശുഭാശംസകൾ....

Pradeep Kumar said...

പ്രണയം തളിർപ്പിക്കുന്ന ഹോർമോണുകളുടെ അഭാവമാകാം - എനിക്ക് ഇവയോടെല്ലാം ഭയമാണ് . പ്രത്യേകിച്ച് ഓർമ്മകളോട്. .....

ajith said...

എല്ലാറ്റിനോടും
എല്ലായ്പോഴും

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...