മഴപ്പിറാവുകള്‍ കൂടൊരുക്കിയ
പൂമരച്ചോട്ടിലാണു
നീയിപ്പോള്‍ ...
അവിടെ ,
വിടരുന്ന ഓരോ പൂവിലും
പിടയുന്ന ഹൃദയം
നിനക്ക് കാണാം ..
നുള്ളി നോവിക്കാതെ ,
നഖപ്പാടുകള്‍ വീഴ്ത്താതെ
നീയവയെ മെല്ലെ
കൈവെള്ളയിലൊതുക്കുക..
ഇത്തിരി
ആയുസ്സിലൊളിപ്പിച്ച
വറ്റാത്ത സ്നേഹത്തിന്റെ
സുഗന്ധം അനുഭവിച്ചറിയുക....
പൂമരച്ചോട്ടിലാണു
നീയിപ്പോള്‍ ...
അവിടെ ,
വിടരുന്ന ഓരോ പൂവിലും
പിടയുന്ന ഹൃദയം
നിനക്ക് കാണാം ..
നുള്ളി നോവിക്കാതെ ,
നഖപ്പാടുകള്‍ വീഴ്ത്താതെ
നീയവയെ മെല്ലെ
കൈവെള്ളയിലൊതുക്കുക..
ഇത്തിരി
ആയുസ്സിലൊളിപ്പിച്ച
വറ്റാത്ത സ്നേഹത്തിന്റെ
സുഗന്ധം അനുഭവിച്ചറിയുക....
5 comments:
ഈ നാലുവരികളില്‍ ഒളിപ്പിച്ച ഒരു അനുഭൂതിയും
സുഖവും ഒന്നുവേരെതന്നെയായിരുന്നു..
സന്തോഷത്തോടെ പോകുന്നു,,,
അഭിനന്ദനങ്ങള്‍...!!
ഇത്തിരി
ആയുസ്സിലൊളിപ്പിച്ച
വറ്റാത്ത സ്നേഹത്തിന്റെ
സുഗന്ധം അനുഭവിച്ചറിയുക....
വറ്റാത്ത സ്നേഹത്തിന്റെ സുഗന്ധവും കുളിരും നിറയുന്ന കവിത.
സുഗന്ധഭരിതമായ ആയുസ്സ്
നല്ല കവിത
ശുഭാശംസകൾ....
നല്ല ടൈറ്റില്‍
നല്ല കവിത
Post a Comment