ഈറന്‍ സ്വപ്നങ്ങള്‍
മയങ്ങിയ മിഴികളടച്ച്
വിറകൊണ്ട അധരങ്ങളടച്ച്
ഞാനെന്‍ പ്രാണനെ
വേര്പിരിയുമ്പോള്...
എന്റെ ഓര്‍മ്മയുടെ
ചാറ്റലില്‍ നനഞ്ഞ്
നീ വന്നിടേണ്ട...
മനസ്സിലൊരു വിഷാദരാഗം
എനിക്കായി എഴുതിടേണ്ട.....
എന്റെ കോര്‍ത്തുവച്ച
വിരലുകളിലേക്ക്
സ്നേഹത്തിന്റെ
പനിനീര്‍പൂവ്
പിന്നെ നീ നല്കിടേണ്ട...
.
മണ്ണില്‍ മുഖം ചേര്‍ത്ത്
മഴയും വെയിലും
മഞ്ഞുമേറ്റ്
ഞാനുറങ്ങുമ്പോള്‍..
നിലാവെനിക്ക് തണലേകും
പുതിയ പുല്‍നാമ്പുകള്‍
എന്നോട് കിന്നാരമോതും
അപ്പോഴും എന്റെ....
നിഴലുകളെ പിന്തുടരാന്
ഓര്‍മ്മക്കൂട്ടിന്റെ ചെപ്പ്
പിന്നെ നീ തിരയരുത്
എന്നാലും...എന്നാലും
സൂര്യചന്ദ്രന്മാരില്ലാത്ത
ആ ലോകത്തിലും
നിന്റെ ഓര്‍മ്മക്കൂട്ട്
എനിക്കൊപ്പമുണ്ടാകും.....
3 comments:
good.
മരണത്തിലും പിരിയാതെ ഓർമ്മകൾ..
നല്ല കവിത
ശുഭാശംസകൾ.....
: (
Post a Comment