ഒരു വാക്കിനാല്‍ നിറയുന്ന
ഹൃദയത്തിലൊരു കവിതയാകണം..
ഹൃദയത്തിലൊരു കവിതയാകണം..
ഒരു നോക്കിനാല്‍ തെളിയുന്ന
മിഴികളില്‍ കടലാഴം തീര്‍ക്കണം..
മിഴികളില്‍ കടലാഴം തീര്‍ക്കണം..
ഒരു പുഞ്ചിരിയാല്‍ വിടരുന്ന
ഓര്‍മ്മകളില്‍ മായാത്ത ചിത്രമാകേണം ..
ഓര്‍മ്മകളില്‍ മായാത്ത ചിത്രമാകേണം ..
ചന്ദനചുരുളായ്
കവിയുന്ന സുഗന്ധമായ്
നിന്‍റെ നാളെകളില്‍
നിനവുകളില്‍ ജ്വലിക്കുന്ന
ചെരാതായി മാറിടേണം..
കവിയുന്ന സുഗന്ധമായ്
നിന്‍റെ നാളെകളില്‍
നിനവുകളില്‍ ജ്വലിക്കുന്ന
ചെരാതായി മാറിടേണം..
No comments:
Post a Comment