കണ്ടെടുക്കപ്പെടുമ്പോള്‍
നിറം മങ്ങിയ
പുസ്തകത്താളില്‍
മുഖമൊളിപ്പിച്ച്
മയങ്ങുകയായിരുന്നു
നിറം മങ്ങിയ
പുസ്തകത്താളില്‍
മുഖമൊളിപ്പിച്ച്
മയങ്ങുകയായിരുന്നു
ഒരു വേളയെങ്കിലും
തപാല്‍ പെട്ടിയുടെ
ഇത്തിരി ഇരുളോ
മുദ്രണത്തിന്‍റെ
കനത്ത പ്രഹരമോ
വിയര്‍ത്ത കൈത്തണ്ടയുടെ
ഞെരിഞ്ഞമരലോ
കൊതിച്ചുണ്ടാകുമോ
ഏകാന്തതയുടെ
വിരസതകളെ
ഉറുമ്പിന്‍ നിര പോലെ
എത്ര നിറവോടെയാണെന്നോ
മനസ്സു നിറച്ച് മിഴി നിറച്ച്
അക്ഷരത്തിലൊതുക്കിയത്
എത്ര പ്രിയപ്പെട്ടവളായിരുന്നു
നീയെനിക്ക്,
വരികളിലോരോന്നിലും
ആദ്യാവസാനം വരെയും
കണ്ണീരിന്‍റെ ഭൂപടം വരഞ്ഞ്
മനസ്സ് പകര്‍ത്തിയെഴുതിയ പോലെ
എന്നിട്ടും ,
മനസ്സു നിറയാത്ത
പ്രണയം പോലെ
ഉച്ച വെയിലേറി
നിന്നിലെക്കെത്താന്‍
ഒരിക്കലും കഴിഞ്ഞില്ലല്ലോ
ഇനിയൊരിക്കലും
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കാന്‍
കണ്ണും മനസ്സും ഉണര്‍ത്തി
എന്നെ വായിച്ചറിയാന്‍
നിനക്കായി എഴുതി വയ്ക്കാന്‍
ഇനി കത്തുകളും ഇല്ലല്ലോ ....
No comments:
Post a Comment