എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും
എന്നിട്ടും,
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും
എന്നിട്ടും,
കാടു കയറാത്ത
ഓര്‍മ്മകളുടെ
നോവിറ്റിച്ച നിസ്സംഗതകള്‍
ശൂന്യത
തിന്നു മടുത്ത
ചിന്തകളുടെ വേരാഴങ്ങള്‍
നിശ്ശബ്ദതകള്‍
കൈകോര്‍ത്ത് നടക്കുന്ന
നിമിഷങ്ങളുടെ ഒച്ചിഴച്ചിലുകള്‍
ഉല്‍ക്കട ക്ഷോഭങ്ങളുടെ
സുനാമി തിര
ബാക്കി വച്ച
കണ്ണീര്‍ത്തിളക്കങ്ങള്‍
എഴുതി മായ്ച്ചും
വായിച്ചു മറന്നും
കണ്ടു കേട്ടും
അറിഞ്ഞുമറിയാതെയും
പരസ്പരം കലഹിക്കുമ്പോള്‍
എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും
എന്നിട്ടും........
No comments:
Post a Comment