സ്വരാക്ഷരങ്ങളാലൊരു
ഇല്ലം പണിയണം
ഇല്ലം പണിയണം
വ്യഞ്ജനങ്ങളാം ബാല്യങ്ങളതില്‍
കുറുമ്പുമായി ഓടി നടക്കണം
കുറുമ്പുമായി ഓടി നടക്കണം
ചില്ലുകളാലൊരു
പൂന്തോട്ടം തീര്‍ക്കണം
പൂന്തോട്ടം തീര്‍ക്കണം
ചിഹ്നങ്ങളാം
ജാലകത്തിലൂടെ നോക്കുമ്പോള്‍
വാക്കുകള്‍ കൈകോര്‍ത്ത്
നടക്കുന്നതും കാണണം
ജാലകത്തിലൂടെ നോക്കുമ്പോള്‍
വാക്കുകള്‍ കൈകോര്‍ത്ത്
നടക്കുന്നതും കാണണം
No comments:
Post a Comment