...വൈഗ ഓണ്‍ ലൈനില്‍ പ്രസിദ്ധികരിച്ചത്
കാത്തിരുന്നവന്റെ
തീക്കണ്ണുകൾക്ക്
മുന്നിലേക്ക്
ഇലകൾ
കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകർമ്മങ്ങൾ
നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു
കാതോർത്തിരുന്നവന്റെ
തീക്കണ്ണുകൾക്ക്
മുന്നിലേക്ക്
ഇലകൾ
കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകർമ്മങ്ങൾ
നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു
കാതോർത്തിരുന്നവന്റെ
കൂർത്തകാതുകളിലേക്ക്
ഒരിക്കലും
വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ
കരിമുകിലിൻറെ
രോദനങ്ങളുയർത്തിയ
തായമ്പകൾ.
ഒരിക്കലും
വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ
കരിമുകിലിൻറെ
രോദനങ്ങളുയർത്തിയ
തായമ്പകൾ.
യൗവനതീക്ഷ്ണതയിൽ
ചുട്ടെരിക്കപ്പെടാനായിനേര്ച്ചയര്പ്പിച്ച സ്വപ്നങ്ങളുടെ
വിങ്ങലുകള്‍ക്ക്
അകമ്പടിയായി
ലഹരിമൂത്ത
അധരങ്ങളെല്ലാം
ഒളിയിടങ്ങളിലെവിടെയോ
സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു
ഇന്നത്തെപോലെ...
ഇനിയും
വരും നാളെകളിലും
എങ്ങുമീ
കോലാഹലങ്ങള്‍
പാതയോരങ്ങളില്‍ നിന്നും
വൃക്ഷത്തണലുകളില്‍നിന്നും
നാല്ക്കവലമുറ്റങ്ങളില്‍
ഇത്തിരി ചോരയിറ്റിച്ച്
മരണക്കിണറുകളിലേക്കിവിടെ
ചൂഴ്ന്നിറങ്ങും ....കാത്തിരിക്കാം
ഇനിയും
വരും നാളെകളിലും
എങ്ങുമീ
കോലാഹലങ്ങള്‍
പാതയോരങ്ങളില്‍ നിന്നും
വൃക്ഷത്തണലുകളില്‍നിന്നും
നാല്ക്കവലമുറ്റങ്ങളില്‍
ഇത്തിരി ചോരയിറ്റിച്ച്
മരണക്കിണറുകളിലേക്കിവിടെ
ചൂഴ്ന്നിറങ്ങും ....കാത്തിരിക്കാം
No comments:
Post a Comment