Friday, July 2, 2010

നിന്റെ ഓർമ്മയ്ക്കായ്.....(കവിത)




സ്നേഹത്തിന്‍ ഹരിശ്രീ പഠിപ്പിച്ച നിന്റെ
ഓര്‍മ്മകള്‍ക്ക് നാദമേകാന്‍ 

നിന്റെ കണ്ണുകളുടെ അഗാധങ്ങളില്‍ നിന്നും
എനിയ്ക്കൊരു മണിമുത്തു തരിക.

എന്റെ മരവിച്ച മനസ്സിന്റെ ഉള്ളില്‍

 പുതു മഴയുടെ കുളിരുമായി ആഴ്ന്നിറങ്ങിയ 
നിന്റെ ഒര്‍മ്മകള്‍ക്ക് നിറം പകരാന്‍
എനിയ്കൊരു ഛായ കൂട്ടിന് നിറം തരിക.

എന്റെ കരിയുന്ന സ്വപ്നങ്ങള്‍ക്ക്

 പ്രത്യാശയുടെ നിറം പകര്‍ന്ന
നിന്റെ ഓര്‍മ്മകള്‍ക്ക് പൂമണം വീശുവാന്‍
  നിന്റെ മനസ്സിന്റെ മണിമുറ്റത്ത് 

എനിക്കൊരു പൂമരം തരിക.

ദുഃഖാര്‍ദ്രമാം എന്റെ നിദ്രയറ്റ രാവുകളിലേക്ക്
ദേശാടന പക്ഷിയെ പോലെ ചേക്കേറിയ
നിന്റെ ഒര്‍മ്മയ്ക്ക് ഞാനെന്റെ
മുറ്റത്തൊരു നിശാഗന്ധി നടുന്നു.

കാഞ്ഞിരം പോലെ കയ്പേറിയ 

എന്റെ ജീവിതത്തിലേക്ക്
മധുരം പകര്‍ന്നിട്ടു വേര്‍പ്പെട്ടുപോയ
നിന്റെ ഓര്‍മ്മകള്‍ക്കായി 

 ഞാനെന്റെ മുറ്റത്തൊരു മധുരനാരകം നടുന്നു



3 comments:

Anonymous said...

AArude Ormakkanu Nishagandhiyum,Madhuranarakavum Nadunnathu

Nash ® said...

നന്നായിട്ടുണ്ട് ഈ ഓർമകൾ........

INDIAN said...

ആ മധുര നാരകം, പൂവിട്ട്, കായ്ക്കുമ്പോള്‍.....
അതില്‍ നിന്നുമൊരു നാരകം എനിക്കായ് തരിക നീ....!!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...