Monday, December 5, 2011

ജീവിതം...


ഇന്നലെകളുടെ
വേരുകളില്‍ ചവിട്ടി
ഇന്നിന്റെ പച്ചപ്പില്‍
നിലയുറപ്പിച്ച്
നാളെയെന്ന ശൂന്യതയിലേക്ക്
വെറും സ്വപ്നങ്ങളുടെയും
പ്രതീക്ഷകളുടെയും
മിന്നായത്തില്‍
ഒരു യാത്ര....

10 comments:

raj said...

നന്നായിട്ടുണ്ട് മിനുസേ....

ഗോപകുമാര്‍.പി.ബി ! said...
This comment has been removed by the author.
ഗോപകുമാര്‍.പി.ബി ! said...

നിലവിലെ പച്ചപ്പില്‍ വിസ്മരിക്കപ്പെട്ടുപോകേണ്ട ഒരുകൂന ചാരമല്ല ഇന്നലെ !
മറിച്ച്, വര്‍ത്തമാനകാലം ഉറച്ചുനില്‍ക്കുന്നത് ആ വേരുകളിലാണ്.
നാളെ, വെറും ശൂന്യത !
തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞുപോയതെല്ലാം സ്വപ്നം, ജീവിതമാകെയും!
ഒടുവിലെ തിരിഞ്ഞുനോട്ടമെവിടെ നിന്നാവാം? ആത്മീയ ചിന്തകളുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന എഴുത്തുകാരിക്കിതില്‍ സംശയമുണ്ടാവില്ല.

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

വളരെ നല്ല ചിന്ത

കൊച്ചുമുതലാളി said...

ഇന്ന്, ഇന്നലെ ഇതുമാത്രമാണ് സത്യം..
നാളെ വെറും പ്രതീക്ഷമാത്രമാണ്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി.
വരികളില്‍ മരവിച്ചൊരു മനസ്സിന്‍ കാഴ്ച്ച.

മനോജ് കെ.ഭാസ്കര്‍ said...

യാത്ര തുടരുക, പ്രതീക്ഷകളോടെ....

മുന്നൂസ് വിസ്മയലോകത്ത്‌ said...

ഇതാണ്‌ പലരുടെയും ജീവിതം..എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതാണോ ജീവിതം..? അങ്ങനെ പ്രതീക്ഷയില്ലാത്ത നാളേക്ക് വേണ്ടി നമ്മള്‍ എന്തിന് ജീവിക്കണം..? നാളെയില്‍ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാന്‍ നമുക്ക് കഴിയില്ലേ...?
"കഴിയും". എങ്ങനെ...?
അതിനുള്ള നിയോഗമാണ് അല്ലെങ്കില്‍ ഉത്തരമാണ് ഓരോ മനുഷ്യന്റെയും ഇന്നത്തെ ജീവിത വിശുദ്ധി.

ഇതിനു സാമ്യമായ ടീച്ചറുടെ തന്നെ മറ്റൊരെഴുത്ത്(ഇന്നലെകള്‍ക്കൊടുവില്‍) ഞാന്‍ മുമ്പ് വായിച്ചിരുന്നു..എങ്കിലും കൊള്ളാം..!!

ഇലഞ്ഞിപൂക്കള്‍ said...

എനിക്കൊരുപാടിഷ്ടായി ഈ കവിത. ഏതാനും വരികളിലൂടെ ജീവിതം കാണിച്ചുതരുന്ന ജീവസ്സുറ്റ വരികള്‍..

Unknown said...

ഒരു ബിന്ദുവില്‍ നിന്നും മറ്റൊരു ബിന്ദുവിലേക്ക് ഉള്ള ദൂരം - ജീവിതം

ഒരു കരച്ചിലില്‍ നിന്നും മറ്റൊരു കരച്ചിലിലെക്കുള്ള
ദൂരം - ജീവിതം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...