Tuesday, April 15, 2014

കാറ്റിന്‍റെ വാചാലതയില്‍


ഒരു നേരിയ 
കാറ്റിന്‍റെ

വാചാലതയില്‍

ഒരു ശ്വാസത്തിന്‍റെ 
കുഞ്ഞു ചിറകില്‍ 
ദിശ അറിയാതെ
ഒറ്റ ബീജത്തിന്‍റെ 
ഉള്‍ത്തുടിപ്പില്‍ 
ദൂരം കൊതിക്കുന്ന 
അപ്പൂപ്പന്‍ താടി
എന്നുമെന്നും 
വിസ്മയങ്ങളുടെ 
മാറാലയില്‍ 
തുടിക്കുന്ന
പ്രണയം 
പങ്കു വയ്ക്കുന്നു. 


ആണ്‍നോട്ടത്തിന്‍റെ 
മീന്‍ കൊത്തികള്‍ 
എന്നും 
നോവിന്‍ 
പെരുക്കങ്ങള്‍ 
കഥ പറയുന്ന 
വയലേലകളില്‍ 
ഊറി ചിരിച്ചു 
തുടിക്കുന്ന 
ചെറു മീനുകളുടെ 
നെഞ്ചിലേക്ക്
ആര്‍ത്തിയോടെ 
ഒളിക്കണ്ണെറിയുന്നു.. 


രാത്രിയുടെ 
മൌനവേഗങ്ങളില്‍ 
ആരേയോ തേടുന്ന 
നിഴലനക്കങ്ങളെ 
കണ്ടില്ലെന്നു നടിച്ച് 
സദാചാരത്തിന്‍റെ 
പുറന്തോടിനുള്ളില്‍ 
കൂട് തേടുന്ന 
ആമകള്‍.. എന്നും 
മാധ്യമ പൊത്തുകളില്‍ 
ഇടം നേടുന്നു.. 


വാക്കുകളില്‍ 
കാട്ടു തീയുടെ 
നേര് 
ഊതികെടുത്തി 
ചിന്തകളില്‍ 
ഗര്‍വ്വിന്‍റെ 
അഗ്നിനാളങ്ങള്‍ക്ക് 
തിരികൊളുത്തുന്നു 
മേലാള സര്‍പ്പത്തിന്‍റെ 
കറുത്ത കണ്ണുകള്‍.. 

6 comments:

Akakukka said...

ചടുലതയാര്‍ന്ന വരികള്‍....!!
അഭിനന്ദനങ്ങള്‍...

നന്ദിനി said...

Nalla varikal ...manoharam

ഉദയപ്രഭന്‍ said...

supper kavitha

AnuRaj.Ks said...

വീണ്ടും പ്രണയം....

സൗഗന്ധികം said...

വരികളിൽ തീയുണ്ട്.

നല്ല കവിത


ശുഭാശംസകൾ.....

സലീം കുലുക്കല്ലുര്‍ said...

എവിടെയും എങ്ങും മേലാള സര്‍പ്പങ്ങളുടെ കണ്ണുകള്‍ ....നല്ല വരികള്‍ ..!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...