ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം
മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം
മേഘക്കെട്ടുകളെ
കറുപ്പണിയിച്ച്
മഴശകലങ്ങളായി
വീണുടയേണം
നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം
പുഞ്ചിരിയുടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം
വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
വീണ്ടും ചിന്തകളിൽ
പുനർജ്ജനിക്കണം
ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...
5 comments:
"വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
വീണ്ടും ചിന്തകളിൽ
പുനർജ്ജനിക്കണം"
അതിമാനോഹരമായ വരികൾ മിന്നുചേച്ചി....
"പുഞ്ചിരിയുടെ പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...".ക്ളാസ്സിക് എഴുത്ത്...
മനസ്സ് അറിയാതെ ഒന്ന് പിടഞ്ഞു ഈ വരികളിൽ....
പുഞ്ചിരികളെ ചിതയിൽ എരിച്ചാൽ.
പിന്നെ ജീവിതപകർച്ചയുണ്ടോ? എന്തോ എവിടെയോ ഈ വരികളിൽ ഞാൻ ഉള്ളത് പോലെ തോന്നി.. ആശംസകൾ ചേച്ചി.....
ഭാവനയുടെ കൈയ്യൊപ്പുള്ള കവിത
ശുഭാശംസകൾ.....
വരികൾ വളരെ ഇഷ്ടമായി..
ആശംസകൾ !
മനസ്സില്നിന്നുതിര്ന്ന ചിന്തകള്‍
'ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം'
Post a Comment