Sunday, May 9, 2010

കാലചക്രത്തിലേക്ക്.........(കവിത)

മുന്നില്‍ കാണുമീ അജ്ഞാത
പാതയില്‍ നമുക്കിനി
നടക്കാം....
മനമിടറാതെ
മറന്നു നടക്കാം.......


താഴ്വാര ശീതളഛായയില്‍
പഴങ്കഥകള്‍ അമ്മാനമാടും
മനവുമായിനിയും
നടക്കാം...


ചക്രവാള സീമയില്‍
മുങ്ങിത്താഴും സൂര്യനെ
കാണാമിനിയും
നെടുവീര്‍പ്പിടാം...


പാറക്കെട്ടില്‍ തലത്തല്ലി
ആര്‍ത്തുകരയും ചിരിക്കും
സാഗരം കാണമിനിയും
നിര്‍നിമേഷരാകാം...


വിതുമ്പലുകളെ വിഹ്വലതകളെ
നന്മതിന്മ സുഖദുഃഖങ്ങളെ
ഇരുകൈകളില്‍ കോര്‍ക്കാം...


വിശ്വാസാവിശ്വാസങ്ങളെ
ആചാര ദുരാചാരങ്ങളെ
കേള്‍ക്കാം...കണ്ടറിയാം......


വഴിയറിയാ വഴികളില്‍
വഴി തെരയാം......


തൊട്ടും തൊടാതെയും
പിന്നെ,
തൊടാതെ തൊട്ടും...


നൊന്തും നോവിച്ചും...
സഹിച്ചും പ്രണയിച്ചും...
മനസ്സു നനച്ചും......


നമുക്കു നടക്കാം.....
നടന്നു മറക്കാം.....


എനിക്കും .....നിനക്കും
മടങ്ങാം..മറന്നു പിരിയാം..
പിരിയാതെ ..മറക്കാം....

No comments:

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...