Saturday, May 22, 2010

എന്തേ നീ......(കവിത)

എന്തിനിന്നു നീ വെറുതെ
എത്തിയീ സങ്കട ഭാണ്ഡം
മെല്ലെ ചികയുന്നു........?

കനകമയമാം മോഹങ്ങൾ
പടിയിറങ്ങിയതു കണ്ടെൻ-
വിങ്ങും മനസ്സിന്റെ വ്യഥ
നീയെന്തേ അഴിക്കുന്നു...?

കണ്ണീർ കുടിച്ചു നടക്കുമീ
മൌനത്തിനും നവപുലരി
കളെന്തിനു വെറുതെ നീ
കിനാവായി നൽകിടുന്നു....?

മനസ്സാം ശവപ്പറമ്പിൽ
തപ്തനിശ്വാസങ്ങൾ ഒഴുകി
നട കൊൾവതു കണ്ടു നീ
എന്തേ സ്തബ്ധയായിടുന്നു...?

നിരാശയിൽ നിന്നഥാ പറന്ന്
നീങ്ങീ കവിത തൻ ലോകത്ത്
പുത്തൻ പുലരികൾ തേടുവത്
കണ്ടു ചിരിക്കുന്നുവോ നീ.....

2 comments:

  1. ആത്മാംശമുണ്ടൊ എന്നു സംശയം.
    കൊള്ളാം.
    :-)
    ഉപാസന

    ReplyDelete
  2. കാലചക്രത്തിലേക്ക് എന്നാ കവിത അയച്ചു തന്നതിന് നന്ദി. കവിത വായിച്ച ധാരാളം ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. കുറച്ചു ദിവസമായി പുതിയ കവിതകള്‍ ഒന്നും അയച്ചു തന്നില്ലല്ലോ. സുന്ദരമായ കവിതകള്‍ താങ്കളുടെ ബ്ലോഗില്‍ കണ്ടു,അവ വിദ്യാരംഗം ബ്ലോഗ്‌ വായനക്കാര്‍ക്ക് കൂടി ആസ്വദിക്കുന്നതിനായി അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete

എനിക്കിനി,,,,,

എനിക്കിനി ഒരു കാഴ്ചയോളം ദൂരത്തായി ആകാശംവേണം എന്റെ നിറകണ്ണോളം ആഴത്തിൽ നക്ഷത്രങ്ങളെ തുന്നിപ്പിടിപ്പിക്കണം ഒരു നെടുവീർപ്പിനാൽ ഉള്...