സ്വാര്‍ത്ഥയാണു നീയെന്നോതി
നീ കൊളുത്തിയൊരഗ്നി
ചിന്തകളെയും അക്ഷരങ്ങളെയും,
ഓര്‍മ്മകളെയും കിനാക്കളെയും,
പുഞ്ചിരിയെയും ന്റെ നിമിഷങ്ങളെയും
പാടേ വിഴുങ്ങി കളഞ്ഞിരിക്കുന്നു.
എന്നിട്ടും..
ചിന്തകള്‍ കൊണ്ട് തിരി കൊളുത്തുവാന്‍
അക്ഷരങ്ങള്‍ കൊണ്ട് സ്നേഹം പകരുവാന്‍
ഓര്‍മ്മകളുടെ തേരിലേറുവാന്‍
കിനാക്കലുടെ മാരി നനയുവാന്‍
പുഞ്ചിരിയുടെ നിലാവു തൂകാന്‍
ശ്രമിക്കുന്നുവോ ഞാന്‍ വീണ്ടും..
അറിയുന്നു.
ഏകാന്തതയാം തടവറ
എനിക്ക് സ്വന്തം..
എന്‍ ഹൃദയ താളം
ശബ്ദമില്ലാ നിലവിളി മാത്രം.
ഒപ്പം ചലിക്കുമെന്‍ നിഴല്‍
മാത്രമാണിന്നെന്‍ സഖീ.
2 comments:
ഏകാന്തത തൻ തടവറ
മാത്രമെനിക്ക് സ്വന്തം..
ഹൃദയ താളം ശബ്ദമില്ലാ
നിലവിളി മാത്രം..
ഒപ്പം ചലിക്കുമെൻ നിഴൽ
മാത്രമാണിന്നെൻ സഖീ......
nannayirikkunu varikal
aashamsakal
ഹൃദയ താളം ശബ്ദമില്ലാ
നിലവിളി മാത്രം..
ആശംസകള്‍..തുടരുക
Post a Comment