Monday, May 3, 2010

ബാക്കിപത്രം......(കഥ)

ഞാനറിയുന്നു.....ഉറക്കമില്ലാത്ത ഈ യാമം എനിക്കു നല്‍കുന്നത് എന്റെ ശിഷ്ട ദിനങ്ങളില്‍ ഒന്നിന്റെ വ്യഥയാണ്....പുത്തന്‍ പുലരിയെ സ്വപ്നം കണ്ട് എല്ലാവരുമിതാ ഗാഢനിദ്രയിലാണ്ടിരിക്കുന്നു....എന്നാല്‍ ഞാന്‍ മാത്രം...കഴിഞ്ഞു പോയ പകലിന്റെ ചിന്തകളുടെ മാറാലയില്‍ കുരുങ്ങി കിടക്കുന്നു.....
ഒരിക്കലും അതിരാവിലെ ഉണരാത്ത താന്‍ ...ഇന്നാവട്ടെ...
അതിരാവിലെ ഉണര്‍ന്ന് കിളികളുടെ കലപിലകളും ഭഗവതി ക്ഷേത്രത്തിലെ സുപ്രഭാതവും കേട്ട് പ്രഭാതത്തിന്റെ തുടിപ്പുകള്‍ മനസ്സിലേക്ക് ഏറ്റു വാങ്ങുകയായിരുന്നു.....ഭഗവാനു വേണ്ടി മാല കോര്‍ക്കാനായി പൂക്കളിറുത്തപ്പോള്‍ എന്റെ കൈ വിരലുകള്‍ വിറച്ചിരുന്നുവോ...? ഓരോ പൂക്കളും ഞങ്ങളെ വേദനിപ്പിക്കല്ലേ എന്നു നിലവിളിച്ചിരിക്കുമോ...?അറിഞ്ഞിരുന്നില്ല ഞാന്‍...
ശ്വാസതാളത്തിന്റെ വേഗത കുറയുന്നുവോ എന്നോര്‍ത്ത് നടന്നപ്പോഴൊക്കെയും എന്റെ പാദങ്ങള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടിരുന്നുവോ...?എന്റെ ചവിട്ടടികളില്‍പ്പെട്ട് ഏതെങ്കിലും ചെറു പ്രാണികള്‍ മരിച്ചിരിക്കുമോ.....?
എന്നും യാത്രയില്‍ ഞാന്‍ എനിക്കൊപ്പം വരുന്ന വിധിയുടെ മേഘശകലങ്ങളെ കണ്ണിമയ്ക്കാതെ കണ്ടിരുന്നു....ഞാന്‍ അറിഞ്ഞിരുന്നു...അവ.....എനിക്കായി ...എന്റെ വരവിനായി കാതോര്‍ക്കുന്നത്..
പല യാത്രയിലും അവര്‍ എന്നോടൊപ്പം വന്ന്.... അക്ഷമരായി ...പേമാരിയായി പെയ്തിറങ്ങി എന്നെ നനച്ചു...
അതാ ഞാനറിയുന്നു....എന്റെ ഹൃദയമിടിപ്പിന്റെ ചുവടുകള്‍ മാറുന്നത്....എന്നിരുന്നാലും എന്തേ തൊട്ടാവാടി എന്ന് എല്ലാവരും വിളിക്കണ ഞാനിന്ന്..കണ്ണുനീര്‍ ചൊരിയുന്നില്ല....
ഇല്ല...കരയാന്‍ പാടില്ല.....ഇന്ന് ഞാനിവിടെ ജയിക്കയാണ്..


എന്‍ നേര്‍ക്ക് സഹതാപ മിഴികള്‍ നീളും മുന്‍പ്....
പറയാതെ ബാക്കി വച്ച വാക്കുകള്‍ ഞാന്‍ നല്‍കും മുന്‍പ്.....
എറിഞ്ഞു കൊടുക്കാതെ ഞാന്‍ കരുതി വച്ച പുഞ്ചിരി വിതറും മുന്‍പ്....
ഞാനറിയുന്നു ഇതാ....ഒരു പഞ്ഞിക്കെട്ടു പോലെ....
ഒരു അപ്പൂപ്പന്‍ താടി പോലെ...ഞാന്‍ പറന്നുയരുന്നത്.

5 comments:

മാറുന്ന മലയാളി said...

ഈ വരികളാണോ ബാക്കിപത്രം.......

sreeNu Lah said...

യതാര്‍ഥത്തില്‍ എന്താ സംഭവം?

Jayesh / ജ യേ ഷ് said...

കാര്യം പിടികിട്ടിയില്ലട്ടോ

പട്ടേപ്പാടം റാംജി said...

ഒരു കാര്യവും പിടി കിട്ടാതെ എന്താ എഴുതുക.

നാടകക്കാരൻ said...

ഇതൊരു ഗദ്യ കവിത പോലുണ്ട് കെട്ടോ.
കഥ എന്നു ചേർക്കേണ്ടിയിരുന്നില്ല .
വാക്കുകൾ നന്നായി പ്രയോഗിച്ചിരിക്കുന്നു സുഖമുണ്ട് വായിക്കാൻ പക്ഷെ ഗ്രഹിച്ചെടുക്കാൻ പണിപ്പെടേണ്ടി വരുന്നു കുറച്ചു കൂടി ലളിതമായി പറയുന്നതായിരുന്നു കൂടുതൽ നന്ന് വായനക്കാരന് പെട്ടെന്നു കാര്യം മനസിലാക്കാൻ പറ്റണം. തിരക്കു പിടിച്ച ജീവിതങ്ങൾക്കിടയി ഒരു കഥ വായിച്ച് അതിന്റെ ഇതിവൃത്തം ചികയാനൊന്നും ഇന്നു മനുഷ്യനു സമയമില്ലാതായിരിക്കുന്നു അതിനാൽ വ്യക്തതയും ലാളിത്യവും കഥകൾക്ക് അനിവാര്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം എന്നതിരിച്ചറിവിൽ പുതിയ സൃഷ്ടികൾ ഉണ്ടാവട്ടെ എല്ലാവിധ ആശംസകളും .

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...