Saturday, May 22, 2010

എന്തേ നീ......(കവിത)

എന്തിനിന്നു നീ വെറുതെ
എത്തിയീ സങ്കട ഭാണ്ഡം
മെല്ലെ ചികയുന്നു........?

കനകമയമാം മോഹങ്ങൾ
പടിയിറങ്ങിയതു കണ്ടെൻ-
വിങ്ങും മനസ്സിന്റെ വ്യഥ
നീയെന്തേ അഴിക്കുന്നു...?

കണ്ണീർ കുടിച്ചു നടക്കുമീ
മൌനത്തിനും നവപുലരി
കളെന്തിനു വെറുതെ നീ
കിനാവായി നൽകിടുന്നു....?

മനസ്സാം ശവപ്പറമ്പിൽ
തപ്തനിശ്വാസങ്ങൾ ഒഴുകി
നട കൊൾവതു കണ്ടു നീ
എന്തേ സ്തബ്ധയായിടുന്നു...?

നിരാശയിൽ നിന്നഥാ പറന്ന്
നീങ്ങീ കവിത തൻ ലോകത്ത്
പുത്തൻ പുലരികൾ തേടുവത്
കണ്ടു ചിരിക്കുന്നുവോ നീ.....

2 comments:

ഉപാസന || Upasana said...

ആത്മാംശമുണ്ടൊ എന്നു സംശയം.
കൊള്ളാം.
:-)
ഉപാസന

rajeev kanjiramattom said...

കാലചക്രത്തിലേക്ക് എന്നാ കവിത അയച്ചു തന്നതിന് നന്ദി. കവിത വായിച്ച ധാരാളം ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. കുറച്ചു ദിവസമായി പുതിയ കവിതകള്‍ ഒന്നും അയച്ചു തന്നില്ലല്ലോ. സുന്ദരമായ കവിതകള്‍ താങ്കളുടെ ബ്ലോഗില്‍ കണ്ടു,അവ വിദ്യാരംഗം ബ്ലോഗ്‌ വായനക്കാര്‍ക്ക് കൂടി ആസ്വദിക്കുന്നതിനായി അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...