നേര്‍ത്ത് നേര്‍ത്ത് മെല്ലെ മെല്ലെ
അരികിലേക്ക് ഒഴുകിയെത്തും
പുഴ ദിശ മാറി ഒഴുകുന്നതു കാണ്‍കെ
മണ്‍ത്തരിയിലും വേദന തളിരിടാറുണ്ടോ...
അരികിലേക്ക് ഒഴുകിയെത്തും
പുഴ ദിശ മാറി ഒഴുകുന്നതു കാണ്‍കെ
മണ്‍ത്തരിയിലും വേദന തളിരിടാറുണ്ടോ...
എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില്‍ നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല്‍ സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില്‍ എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
4 comments:
നേര്‍ത്ത് നേര്‍ത്ത് മെല്ലേ വന്നു തൊടുന്ന
പുഴ കുളിരുകള്‍ , ഒഴുക്കി കൊണ്ട് പൊകുന്ന-
ചിലതുണ്ട് .. കാത്തിരിപ്പും സുഖാണ് ..
ദിശമാറീ ഒഴുകുന്ന സ്നേഹം ഒരു കാലവര്‍ഷത്തില്‍
പുല്കുമെന്ന പ്രതീക്ഷയോടുള്ള കാത്തിരിപ്പ് ..
കാത്തിരിപ്പ് സുഖം മാത്രമല്ല നല്‍കുക...സുഖമുള്ളൊരു നോവും....
മൺതരിക്ക് വേദനകൾ മാത്രമെ ഉണ്ടാവാൻ സാദ്ധ്യതയുള്ളൂ. പുഴകളൊക്കെ വറ്റി വരണ്ടില്ലേ, മിനു.
ദിശമാറിയൊഴുകുന്നതൊക്കെ വേദനയാകുന്നു
Post a Comment