Tuesday, January 22, 2013

ജീവനേരത്തിന്‍ ചില്ലയില്‍.....

മനസ്സിന്റെ
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...

മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....

ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്‍...

ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...

5 comments:

  1. ജീവനേരത്തിന്റെ ചില്ല

    ReplyDelete
  2. ജീവനേരത്തിന്റെ
    ചില്ലയില്‍
    കൊഴിയുന്നത്
    ഋതുഭേദങ്ങള്‍...

    അതെ. ജീവിത ഋതുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു.

    മറ്റൊരു പുലരി വന്നുദിക്കും
    മൊട്ടുകള്‍ വീണ്ടും പുഞ്ചിരിക്കും..

    കവിത നന്നായി
    ശുഭാശംസകള്‍....

    ReplyDelete
  3. ഇഷ്ടായി ഈ കുട്ടികവിത ,

    സ്നേഹം
    മനു

    ReplyDelete
  4. നഷ്ട സ്വൊപ്നങ്ങളേ .........

    ReplyDelete