Tuesday, January 22, 2013

ജീവനേരത്തിന്‍ ചില്ലയില്‍.....

മനസ്സിന്റെ
ഉള്‍ത്തളങ്ങളില്‍
പൊള്ളുന്ന ഓര്‍മ്മ
മൌനം...

മിഴിയിണയില്‍
ഇമകള്‍ക്കുള്ളില്‍
ഒളിപ്പിച്ച വേദന
പ്രണയം....

ഗ്രീഷ്മത്തിന്റെ
തൂശനിലയില്‍
വിളമ്പിയത്
നഷ്ടകിനാക്കള്‍...

ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...

5 comments:

ajith said...

ജീവനേരത്തിന്റെ ചില്ല

മനോജ് ഹരിഗീതപുരം said...

നഷ്ടപ്രണയം.....

സൗഗന്ധികം said...

ജീവനേരത്തിന്റെ
ചില്ലയില്‍
കൊഴിയുന്നത്
ഋതുഭേദങ്ങള്‍...

അതെ. ജീവിത ഋതുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു.

മറ്റൊരു പുലരി വന്നുദിക്കും
മൊട്ടുകള്‍ വീണ്ടും പുഞ്ചിരിക്കും..

കവിത നന്നായി
ശുഭാശംസകള്‍....

Manu said...

ഇഷ്ടായി ഈ കുട്ടികവിത ,

സ്നേഹം
മനു

AnuRaj.Ks said...

നഷ്ട സ്വൊപ്നങ്ങളേ .........

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...