Tuesday, January 29, 2013

സ്നേഹസമ്മാനമാണിത്

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....

വെറും ബലൂണ്‍
എന്ന് വിസ്മയിക്കരുത്..
ഇതെന്റെ ജീവശ്വാസം...
നിന്റെ കിനാവില്‍
നീയിതിനെ കാത്തുകൊള്ളുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക..

വെറും കടലാസ്സു പട്ടം
എന്ന് പരിഹസിക്കരുത്
ഇതെന്റെ കിനാക്കള്‍..
നിന്റെ ഹൃദയാകാശത്തില്‍
സ്നേഹത്തിന്‍ ചിറക് നല്‍കി
നീയിത് കല്പാന്തകാലം കാക്കുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....
വെറും മഴനീര്‍ത്തുള്ളികള്‍
എന്ന് പരിഹസിക്കരുത്
ഇതെന്റെ പ്രണയം...
നിന്റെ കൈക്കുമ്പിളില്‍
നിന്നൂര്‍ന്ന് പോകാതെ 
നിന്റെ മിഴികളില്‍ നിറയ്ക്കുക..

5 comments:

  1. എന്റെ സ്നേഹസമ്മാനമാണിത്
    നീയിത് സ്വീകരിക്കുക.... സ്വീകരിച്ചു ... നല്ലത്

    ReplyDelete
  2. ഇല്ല ചെമ്പരത്തി പൂവാണന്ന് പറയുകയില്ല................

    ReplyDelete
  3. ഋതുഭേദകല്പന ചാരുത നല്കിയ
    പ്രിയ പാരിതോഷികം പോലെ....

    നല്ല കവിത

    ശുഭാശംസകൾ........

    ReplyDelete
  4. സ്നേഹസമ്മാനം നന്നായിരിയ്ക്കുന്നു

    ReplyDelete
  5. സമ്മാനം നിസാരമല്ല..വിലപിടിപ്പുള്ളത് തന്നെ

    ReplyDelete

ജാലകങ്ങള്‍....

എന്നിലേക്കെത്തുന്ന എല്ലാ ജാലകങ്ങളും നിനക്കിനി അടയ്ക്കുകയോ തുറന്നിടുകയോ ചെയ്യാം. എങ്കിലും, ഒരിറ്റു കാഴ്ചയുടെ ഉറവയിലേക്ക് നീ മാറ...