Tuesday, January 29, 2013

സ്നേഹസമ്മാനമാണിത്

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....

വെറും ബലൂണ്‍
എന്ന് വിസ്മയിക്കരുത്..
ഇതെന്റെ ജീവശ്വാസം...
നിന്റെ കിനാവില്‍
നീയിതിനെ കാത്തുകൊള്ളുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക..

വെറും കടലാസ്സു പട്ടം
എന്ന് പരിഹസിക്കരുത്
ഇതെന്റെ കിനാക്കള്‍..
നിന്റെ ഹൃദയാകാശത്തില്‍
സ്നേഹത്തിന്‍ ചിറക് നല്‍കി
നീയിത് കല്പാന്തകാലം കാക്കുക...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക....
വെറും മഴനീര്‍ത്തുള്ളികള്‍
എന്ന് പരിഹസിക്കരുത്
ഇതെന്റെ പ്രണയം...
നിന്റെ കൈക്കുമ്പിളില്‍
നിന്നൂര്‍ന്ന് പോകാതെ 
നിന്റെ മിഴികളില്‍ നിറയ്ക്കുക..

5 comments:

raj said...

എന്റെ സ്നേഹസമ്മാനമാണിത്
നീയിത് സ്വീകരിക്കുക.... സ്വീകരിച്ചു ... നല്ലത്

AnuRaj.Ks said...

ഇല്ല ചെമ്പരത്തി പൂവാണന്ന് പറയുകയില്ല................

സൗഗന്ധികം said...

ഋതുഭേദകല്പന ചാരുത നല്കിയ
പ്രിയ പാരിതോഷികം പോലെ....

നല്ല കവിത

ശുഭാശംസകൾ........

ajith said...

സ്നേഹസമ്മാനം നന്നായിരിയ്ക്കുന്നു

മനോജ് ഹരിഗീതപുരം said...

സമ്മാനം നിസാരമല്ല..വിലപിടിപ്പുള്ളത് തന്നെ

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...