വിശന്ന വയറുമായി
ചതുരങ്ങള്‍
തപസ്സിരിക്കയാണ്
തലങ്ങും വിലങ്ങും
സഞ്ചാര വഴികളില്‍
മിഴികളുടക്കി
ചിന്തകള്‍
വഴി തേടുകയാണ്.
സ്വസ്ഥാനങ്ങളില്‍
കൂട് കൂട്ടാനായി
തിടുക്കം കൂട്ടുമ്പോള്‍
അതിമോഹങ്ങള്‍
ഒട്ടുമേ ഇല്ല
ഗുണനത്തിനു
ഇരുവശവും ചേര്‍ന്ന്‍
കൂട്ടലും കിഴിക്കലും
ഇണയെ
കോര്‍ത്തെടുത്താല്‍
മതില്‍ക്കെട്ടിനുള്ളില്‍
സ്വസ്ഥം സുഖം
1 comment:
സുഡോക്കു പൂരിപ്പിക്കാനാവുന്നതേയില്ല
Post a Comment