Wednesday, January 21, 2015

സനാഥന്‍റെ അനാഥ മരണം ....

മരണം കുറുകിയ
നേരത്ത്
തണുപ്പിന്‍റെ
പുതപ്പു മൂടി
അപരിചിതങ്ങളിലെക്ക് 
അയാള്‍ മടങ്ങുകയായി
പരിചിത വഴികള്‍
നഷ്ടപ്പെടും മുമ്പ്
ഒരിക്കല്‍ കൂടി
ഓര്‍മ്മയുടെ
അടയ്ക്കുകയും
തുറക്കുകയും
ചെയ്യുന്ന
വാതില്‍പ്പടിയില്‍
കാത്തുനിന്നിട്ടുണ്ടാവും

അരുമ കൈകളാല്‍
അനാഥത്വത്തിന്‍റെ
കൂരയിലേക്ക്
നട തള്ളിയ
ദിനത്തിന്‍റെ
ദൈന്യതയില്‍
ഒരു വേള
നൊമ്പര
പെരുക്കങ്ങളിപ്പെട്ട്
തേങ്ങികരഞ്ഞിട്ടുണ്ടാവും

ജീര്‍ണ്ണിച്ചു പോയ
ബന്ധങ്ങള്‍
പട്ടിന്‍റെയും
പൂക്കളുടെയും
കിട്ടാക്കടങ്ങളുമായി
ചുറ്റുമെത്തിയപ്പോള്‍
സനാഥത്വത്തിന്‍റെ
ഉള്‍ച്ചൂടില്‍
തീ നിറമാര്‍ന്ന്‍
ഉയര്‍ന്നുയര്‍ന്നു
ഒരു ശലഭമായ്
അപരിചിത
വഴികളിലേക്ക്
അയാള്‍ പറന്നു പോയി..

1 comment:

Bipin said...

അവസാന ശ്വാസത്തിന് മുൻപ് മനസ്സിൽ തോന്നിയേക്കാമായിരുന്ന കാര്യങ്ങൾ. പട്ടിന്റെയും പൂക്കളുടെയും രൂപങ്ങളായി വരുന്നത് മനോഹരമായി.
നല്ല കവിത.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...