Wednesday, May 5, 2010

വളപ്പൊട്ടുകള്‍......

എന്നിലെ ഓര്‍മ്മകള്‍ക്ക്
എന്നും ജന്മം നല്‍കിയത്
അക്ഷരങ്ങള്‍ മാത്രമായിരുന്നു


നിനക്കായി 

ഞാന്‍ മാറ്റി വച്ചതോ.......?

പെയ്യാതെ പോയ കരിമുകിലും
വീണുടഞ്ഞ വളപ്പൊട്ടുകളും
വിതുമ്പലിന്‍ സംഗീതവും
ജീര്‍ണ്ണിച്ച ഓര്‍മ്മകളും...

അക്ഷരത്തിനടിമപ്പെട്ട
ഒരു രോഗിയായ്.....

ചിന്തകള്‍ക്കടിമപ്പെട്ട
ഒരു ഭ്രാന്തിയായ്......

ഞാനെന്നും
ശ്വസിച്ചിരുന്നത്
അക്ഷരങ്ങളിലായിരുന്നു


എന്റെയീ യാത്രയില്‍ വെറും
തണല്‍ മരം മാത്രമായിരുന്നു
പ്രണയം..


എന്റെ അക്ഷരം പരാജയം
കണ്ടതും പ്രണയത്തില്‍.


നിനക്കായ് ഞാന്‍
കരുതിയത്
എന്തെന്നോ......?

കറുത്ത നിഴല്‍ മാത്രമായി
തീര്‍ന്നൊരെന്‍ ആത്മാവ്.


വെറുമൊരു ഓര്‍മ്മ മാത്രമായ്
ഞാന്‍ നിന്നില്‍ നിറയുമ്പോഴും


ഞാന്‍ കേള്‍ക്കുന്നു...


നിന്നില്‍ നിന്നുതിരുന്ന
വിറങ്ങലിച്ച ഓര്‍മ്മകളില്‍
എന്റെ സംഗീതം.


അതിനാവാം,

ഞാനിതു വരെ കാലത്തിന്റെ
കുളമ്പടികളില്‍ കാതോര്‍ത്തിരുന്നത്


അല്ലെങ്കില്‍ , ഒടുവില്‍..

എന്നിലെ ഞാന്‍ ഒടുങ്ങുമ്പോള്‍
ഞാന്‍ ഒറ്റപ്പെടാതിരിക്കണം.


അതിനായി,

എന്‍ ശവക്കല്ലറയില്‍
നീ പൂക്കള്‍ പൊഴിക്കണം


അപ്പൊഴെങ്കിലും നിന്റെ
കാലൊച്ചകള്‍ എനിക്ക്
എന്റേതായി കാതോര്‍ക്കണം.
.....

1 comment:

Unknown said...

എന്നിലെ സ്വപങ്ങല്ക്
എന്നും ജീവന്‍ നൽകിയത്
വള പൊട്ടുകള്‍ മാത്രമായിരുന്നു.....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...