നിന്‍ ഓര്‍മ്മകള്‍ അടയിരിക്കുന്ന
മൌനത്തിന്‍
വേലിയേറ്റത്തെ....
നിന്നില്‍ അലയടിക്കും
പ്രണയതുടിപ്പുകളെ
പെയ്തൊഴിയാത്ത
നിന്റെ സ്വപ്നങ്ങളെ
ഇന്ന്......
ദയാരഹിതമായി
ഞാന്‍ പ്രണയിക്കുന്നു
ഞാന്‍
കണ്ണീര്‍ പാടത്ത് വിളഞ്ഞ
പൊന്‍ കതിരാണ്..
ഒരിക്കല്‍ പോലുമെന്റെ
ജീര്‍ണ്ണിച്ച കാഴ്ചകളിലേക്ക്
വെളിച്ചം പകരാന്‍ നീ വരരുത്.
വലകള്‍ നെയ്ത ന്റെ
സ്വപ്നങ്ങളിലേക്ക്
ഒരു വിരുന്നുകാരനായി
മന്ദസ്മിതവുമായിനീ വരരുത്
ഈറ്റക്കാടുകളില്‍ ഉയരും
മര്‍മ്മരം പോലെ...
നമുക്കിടയിലും ജന്മം കൊണ്ട
കൌതുകങ്ങളാണീ
കവിതയില്‍ നിറയുന്നത്..
കവിതയില്‍ നിറയുന്നത്..
ഈ മര്‍മ്മരം കാതോര്‍ത്ത്
നീയിത് വായിച്ചെടുക്കണം...
നമുക്കു ചുറ്റും സാഗരത്തിരകള്‍
ആര്‍ത്തിരമ്പട്ടെ..
വിശ്വപ്രകൃതി ധിമില താളമോടെ
ആര്‍ത്തു പെയ്തിറങ്ങട്ടെ..
നമുക്കിവിടെ നിശ്ശബ്ദരാകാം.
കളി പറഞ്ഞു പിരിഞ്ഞു
എണ്ണിയൊടുങ്ങുന്ന ദിനമോ....
കണ്ണീര്‍ പെയ്ത്തില്‍ ഒലിച്ചു
പോയൊരു സായന്തനമോ
നമുക്കിനി വേണ്ട...
പുലരി തുടുപ്പുകളേയും
സന്ധ്യതന്‍ നിര്‍വൃതിയേയും
നിലാവുറ്റ രാത്രിയേയും
പെറുക്കിയെടുത്ത്
കൈകള്‍ കോര്‍ക്കാതെ
നമുക്കിനി നടക്കാം
ഒരിക്കലും കൂട്ടിമുട്ടാത്ത
വഴികള്‍ തേടി...
1 comment:
ഞാൻ മരിച്ചാൽ എനിക്കു വേണ്ടി
ദുഃഖഗാനങ്ങൾ ആലപിക്കരുതേ;
റോസാപുഷ്പങ്ങൾ കൊണ്ട്
ശിരസ്സ് അലങ്കരിക്കരുതേ;
സൈപ്രസ് മരത്തിന്റെ തണലിൽ
കിടത്തരുതേ;
മഴയും മഞ്ഞുതുള്ളികളും നനഞ്ഞ
പച്ചപുല്ലുകൾ എനിക്കുമീതേ വളരട്ടേ
അവ, ഉണങ്ങിയാൽ ഓർമ്മിക്കുക
അവ ഉണങ്ങിയാൽ, മറന്നേക്കുക
Post a Comment