Wednesday, May 12, 2010

ഇന്നു ഞാന്‍...(കവിത)

നീ,
ഇന്ന് എന്തേ
തുറിച്ചു നോക്കുന്നു
വിലയിരുത്തുന്നു
ചോദ്യങ്ങള്‍ മെനയുന്നു..?

ഞാനിതാ..

വെറുപ്പിന്റെ
ശകാരത്തിന്റെ
മുള്‍വാക്കിന്റെ
വിരഹത്തിന്റെ
അന്ധകാരത്തില്‍
മൌനത്തിലെന്‍
മുഖം ചേര്‍ത്തിരിക്കുന്നു.

ഇന്ന് നീ..

എന്നില്‍ കാണുമീ
മൌനത്തിനര്‍ത്ഥം
തേടുന്നുവെന്നോ

കണ്ടെത്തിയെന്നോ

എന്താവാമത്...

രാവില്‍ ഞാന്‍ കണ്‍

ചിമ്മാതെ കാണും
സ്വപ്നാടനമെന്നോ...?

കണ്ണീര്‍ പെയ്ത്തില്‍

ഒലിച്ചിറങ്ങിയ
കിനാക്കളെന്നോ...?

ശിശിരത്തില്‍

ഞെട്ടറ്റടര്‍ന്നു വീണ
ദലമെന്നോ...?

ഈറന്‍ കാറ്റാല്‍
കവര്‍ന്നെടുക്കപ്പെട്ട
പ്രണയ മുകിലെന്നോ...?

ഇല്ല, ഇന്നു ഞാന്‍....

അനുഭവങ്ങള്‍ തന്‍
തീക്കട്ടകള്‍ നിശ്ശബ്ദം
വിഴുങ്ങിയതെന്തിനെന്നോ...?

ശില പോല്‍ കഠോരമാം
മനമിതിന്‍ ഉടമയാവാന്‍....!!

കാലദേശങ്ങളെ വകഞ്ഞു
മാറ്റി ജ്വലിക്കും
തീപ്പന്തമാകാന്‍....
.!!!

1 comment:

Unknown said...

കൊള്ളാം ✌

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...