നീ ആരാണ്...?
ഓര്‍ക്കാപ്പുറത്ത് എന്‍
നിനവില്‍ നീ തെളിയുന്നു....
എന്റെ,
കനവിന് ഗോവണിയിലൂടെ
മനസ്സിന് വാതില്‍പ്പഴുതിലൂടെ
ചുവടു പിഴയ്ക്കാതെ നീ
എന്നിലെത്തുന്നു.......
ഇന്ന്,
ദുഃഖസാഗരം അലതല്ലുന്ന
നിന് കണ്കള്
എനിക്കു കാണാം....
വേദനതുടിക്കുന്ന നിന്
ചിരിയില്‍ നിന്നും
നിശാപുഷ്പം വിരിയുന്നത്
എനിക്ക് കാണാം....
നിന്നെ ഞാന്‍ അറിയുന്നു......
പാത വക്കിലെ
പകിട്ടണിയാത്ത
തുമ്പയായ്.....
കാറ്റില്‍ പാറി നടക്കും’
അപ്പൂപ്പന് താടിയായ്...
കണ്ണന് മറന്ന് പോയ
രാധയായ്.....
ഇടയന് ഉപേക്ഷിച്ച
വേണുവായ്......
വെളിച്ചം കൊതിച്ച
ഈയാം പാറ്റയായ്.....
ഇണയെ പിരിഞ്ഞ
ചക്രവാകമായ്......
ഞാന്‍ നിന്നെയും
നീ എന്നെയും
അറിയുന്നു.........
ഓര്‍ക്കാപ്പുറത്ത് എന്‍
നിനവില്‍ നീ തെളിയുന്നു....
എന്റെ,
കനവിന് ഗോവണിയിലൂടെ
മനസ്സിന് വാതില്‍പ്പഴുതിലൂടെ
ചുവടു പിഴയ്ക്കാതെ നീ
എന്നിലെത്തുന്നു.......
ഇന്ന്,
ദുഃഖസാഗരം അലതല്ലുന്ന
നിന് കണ്കള്
എനിക്കു കാണാം....
വേദനതുടിക്കുന്ന നിന്
ചിരിയില്‍ നിന്നും
നിശാപുഷ്പം വിരിയുന്നത്
എനിക്ക് കാണാം....
നിന്നെ ഞാന്‍ അറിയുന്നു......
പാത വക്കിലെ
പകിട്ടണിയാത്ത
തുമ്പയായ്.....
കാറ്റില്‍ പാറി നടക്കും’
അപ്പൂപ്പന് താടിയായ്...
കണ്ണന് മറന്ന് പോയ
രാധയായ്.....
ഇടയന് ഉപേക്ഷിച്ച
വേണുവായ്......
വെളിച്ചം കൊതിച്ച
ഈയാം പാറ്റയായ്.....
ഇണയെ പിരിഞ്ഞ
ചക്രവാകമായ്......
ഞാന്‍ നിന്നെയും
നീ എന്നെയും
അറിയുന്നു.........
3 comments:
എന്നെ അറിയുന്നവരെ എനിക്കും അറിയും
എന്നെ അന്ന്യമാക്കിയവരെ എനിക്കും അന്ന്യരാന്നു ....!!!
കവിത വായിച്ചു. ആശംസകള്‍.
പ്രതികരണങ്ങൾക്ക് നന്ദി....
Post a Comment