Sunday, May 9, 2010

സൗഹൃദം കാതോര്‍ത്തപ്പോള്‍.....(കവിത)

ഇന്ന് ......


കൂട്ടരൊത്തു കൂ‌ടിയപ്പോള്‍
ചിലര്‍
പാട്ടുകാരായി
പരാതിക്കാരായി
നിരൂപകരായീ
ഏഷണിക്കാരായീ


അറിയുന്നു ഞാന്‍ ...


വെറുപ്പിന്‍ വിഷക്കായ
ഭക്ഷിച്ചു നീയിന്നു
ഉന്മാദ നൃത്തമാടുന്നത്‌....


അറിയുന്നില്ല നീ.......


കൂട്ടരൊത്ത് നീ
ചൊല്ലിയ വീരഗാഥകള്‍
കേട്ടു ഞാന്‍,
പകച്ചു നില്‍പ്പതും...


കീറിപ്പറിഞ്ഞ എന്‍ ഹൃദയത്തില്‍
വിരലുകള്‍ ചേര്‍ത്തു വച്ച്,
നിന്‍ ഓര്‍മ്മകള്‍ക്ക് ഞാന്‍
കാവലായതും...


ഈ വ്യഥകളോരോന്നും
വേദനയല്ലാത്തോരെന്നെ
കൂട്ടിനു കൂട്ടിയതും.....


ഇന്നാകട്ടെ,
അറിയുന്നുവോ നീ...


പറയാനാകാത്ത
വ്യഥകളും പേറി ....


കനം തൂങ്ങിയചിന്തകള്‍
എനിക്കിവിടെ
നഷ്ടമാകുന്നു........


ഈ ഒറ്റപ്പെടലിന്റെ
തുരുത്തിലിരുന്നാണ്
ഞാന്‍ പാടുന്നത് ......


അക്ഷരങ്ങളുടെ ഇല്ലായ്മയിലും
ഓര്‍മ്മകളുടെ നിസ്സംഗതയിലും
ചവിട്ടിയാണിന്നു ഞാന്‍
നൃത്തമാടുന്നത്.......

2 comments:

Rejeesh Sanathanan said...

:)

ശ്രീ said...

നന്നായിരിയ്ക്കുന്നു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...