Friday, September 21, 2012

എന്റെ നിദ്രയില്‍..

വേദനയുടെ 
ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..

രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ...

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതി ഇനിയും തുറന്നു വച്ച്


സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്...

കാലം തലോടി കടന്ന മുടിയിഴകളില്‍

ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി..

എന്റെ ഈ നിദ്രയ്ക്ക് മേല്‍ ഭയനകമായ 

ഈ വാഴ്ത്തലുകളെല്ലാം വ്യര്‍ത്ഥം...  

ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍ 
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ...

ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.....

ഏകാന്തതയുടെ ഒറ്റവാക്ക്

എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്.....







4 comments:

Unknown said...

ഇഷ്ടമായി ഈ വരികള്‍
ആശംസകള്‍
http://admadalangal.blogspot.com/

Manu said...


കാലം തലോടി കടന്ന മുടിയിഴകളില്‍
ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി...

നല്ല വരികള്‍........ഇഷ്ടമായി ഒത്തിരി..........

സ്നേഹത്തോടെ മനു..

Unknown said...

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതി ഇനിയും തുറന്നു വച്ച് ..........ഈ രണ്ടു വരികള്‍ വളരെ വലിയ അര്‍ത്ഥമൂള്ളവയാണു.ടീച്ചറിന്റെ ഭാവനക്കു അഭിനന്ദങ്ങള്‍.....

nurungukal said...

കാലം തലോടി കടന്ന മുടിയിഴകളില്‍
ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി...

എന്റെ ഈ നിദ്രയ്ക്ക് മേല്‍ ഭയനകമായ

ഈ വാഴ്ത്തലുകളെല്ലാം വ്യര്‍ത്ഥം...
nalla varikal..all wishes

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...