Sunday, February 10, 2013

നിഴലുകള്‍ ഉദിക്കാത്ത ലോകം തേടി...

പെയ്തൊഴിയുന്ന മഴകണം പോലെ
ഓര്‍മ്മകളെല്ലാം കാലത്തിന്റെ
ഒറ്റയടിപ്പാതകളില്‍ അസ്തമിക്കുന്നു...

സാന്ത്വനത്തിന്റെ ഒരു നിഴല്‍ പോലും
ഇനി കടന്നു വരാനില്ല...
വിധിയുടെ ഉഷ്ണത്തില്‍ വേവുമ്പോള്‍
കുളിരേകാന്‍ ഒരു തെന്നല്‍ പോലും
ഇനി വിരുന്നു വരാനില്ല...

ഋതുക്കളേകുന്ന ജരാനരകള്‍ ഏറ്റുവാങ്ങുമ്പോള്‍
ഒരു കൂട്ടിനായൊരു ഊന്നു വടി പോലും
ഇനി പ്രതിക്ഷിക്കേണ്ടതില്ല....

പാഴ് കിനാക്കളുടെ ഭൂഖണ്ഡങ്ങളില്‍
ചിന്തകള്‍ കൊരുത്ത് കെട്ടി
പാഴ് ജന്മത്തിന്റെ കഥ പറഞ്ഞ്
ഇനി മടങ്ങാം നിഴലുകള്‍
ഉദിക്കാത്ത ലോകം തേടി

ഇനി യാത്രയാകാം......

3 comments:

ajith said...

സാന്ത്വനത്തിന്റെ ഒരു നിഴല്‍ പോലും
ഇനി കടന്നു വരാനില്ല...
വിധിയുടെ ഉഷ്ണത്തില്‍ വേവുമ്പോള്‍
കുളിരേകാന്‍ ഒരു തെന്നല്‍ പോലും
ഇനി വിരുന്നു വരാനില്ല...


എന്നാലും പ്രത്യാശിക്ക

raj said...

ഋതുക്കളേകുന്ന ജരാനരകള്‍ ഏറ്റുവാങ്ങുമ്പോള്‍
ഒരു കൂട്ടിനായൊരു ഊന്നു വടി പോലും
ഇനി പ്രതിക്ഷിക്കേണ്ടതില്ല.... നന്നായിട്ടുണ്ട് !

സൗഗന്ധികം said...

വിധിയുടെ ഉഷ്ണത്തില്‍ വേവുമ്പോള്‍
കുളിരേകാന്‍ ഒരു തെന്നല്‍ പോലും
ഇനി വിരുന്നു വരാനില്ല...

ഇതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത് ..?

വളരെ നല്ല വരികള്‍.. മനോഹരമായി എഴുതി.

ശുഭാശംസകള്‍ .......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...