Wednesday, February 6, 2013

മൂകമായ് കേഴുന്നു ജനനി!!

മൂകമായ് കേഴുന്നു ജനനി
നാം അറിയാതെ കാണാതെ

മൂകമായ് കേഴുന്നു ജനനി!!

ദാഹനീരിനായ് പ്രാണവായുവിനായ്
ഒരിറ്റു മഴനീരില്‍ നീരാടിടാനായ്
നിശബ്ദയായ് തേങ്ങുന്നു ജനനി!!


ദുരമൂത്ത മര്‍ത്ത്യനവന്‍

ഘോരനഖരങ്ങളാല്‍
കാര്‍ന്നു ചൂഴ്ന്നെടുക്കവേ

മൂകമായ് തേങ്ങുന്നു ജനനി !!

വിട ചൊല്ലി പാടങ്ങള്‍
കൊറ്റികള്‍ തത്തകള്‍

വിട ചൊല്ലി ഇല്ലത്തിന്‍
പത്തായ ശേഖരങ്ങള്‍..


മണിസൌധം തേടി

മതികെട്ട മാനവന്‍ വെട്ടി
വീഴ്ത്തുന്നു വന്‍ മരങ്ങള്‍ ..


പോയ് മറയുന്നു തണലുകള്‍
മറയുന്നു കിളികുലജാലവും...

പൂഴി കൊണ്ടു താണ നിലം
നികത്തവേ  ഒടുങ്ങുന്നു 

കളകളം പാടികുളിരേകി 
പാഞ്ഞൊഴുകിയ നിള..

പുകതുപ്പി വേഗേന പായുന്ന
വാഹനത്തിലേറി പ്രയാണം
തുടരവേ കലരുന്നു വിഷപ്പുക
പകരുന്നൂ പ്രാണവായുവില്‍..

കാലം തെറ്റി പെയ്യുന്ന വര്‍ഷവും
കാലം തെറ്റി പൂക്കുന്ന കൊന്നയും
നിനയാതടുക്കും പ്രളയകെടുതിയും
വരള്‍ച്ചയും മാറാരോഗങ്ങളും
മാനവന്‍ തന്‍ സുഖഭോഗത്തിന്‍
പുനര്‍ജ്ജനി തന്നെയല്ലേ....

പാടങ്ങളെ തിരികെ വിളിച്ചിടാം

ജൈവവളമേകി ഫലം കൊയ്തിടാം..
മാലിന്യമൊഴുക്കിടാതെ
മണല്‍ മാന്തീടാതെയിനി
പുഴകളെ രക്ഷിച്ചിടാം...
തണല്‍ നീട്ടും മരങ്ങള്‍ നട്ടീടാം 

നല്‍ പ്രാണവായു ശ്വസിച്ചിടാം..

രക്ഷിച്ചിടാം നമുക്കി  ഭൂമാതാവിനെ!!
രക്ഷിച്ചിടാം വരും തലമുറകളെ!!




7 comments:

പട്ടേപ്പാടം റാംജി said...

ആഗ്രഹിക്കാം പ്രതീക്ഷിക്കാം....
വിശ്വാസം നഷ്ടപ്പെടുത്താതെ മുന്നേറാം.
നല്ല വരികള്‍

ajith said...

ഭൂമിയമ്മ കേഴുകയാണ്

rameshkamyakam said...

സോദ്ദേശ കവിത.അല്ലേ?

AnuRaj.Ks said...

ജനനിക്ക് ഒരു ചരമഗിതം

malayalam said...

varikalil sangeethavum pozhiyatte

സൗഗന്ധികം said...

ഭ്രമണപഥം വഴി ധ്രുതചലനങ്ങളാൽ സൂര്യനെ ചുറ്റുമ്പോൾ

ഭൂഹൃദയത്തിൻ സ്പന്ദനതാളം പ്രാർഥന ചൊല്ലുന്നു...

കാലികപ്രസക്തമായ നല്ല കവിത

ശുഭാശംസകൾ.....

raj said...

നന്നായിട്ടുണ്ട്

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...