Friday, February 8, 2013

അസ്തമിച്ച പകലിന്റെ കൂടു തേടി.....

ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ
കൂടു തേടി നമുക്കിനി നടക്കാം...
നാലുക്കെട്ടിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടാം
വയലേലകളുടെ പച്ചപ്പില്‍ മനം കൊരുക്കാം
കേരനിരകളുടെ ശീതളച്ഛായയില്‍ സല്ലപിക്കാം
കുളിരേകുന്ന തെന്നലിനൊപ്പം സവാരി ചെയ്യാം
പാഞ്ഞൊഴുകും നിളയുടെ തീരത്ത് ചെന്നിരിക്കാം
വര്‍ഷമെത്തുമ്പോള്‍ നടുമുറ്റത്ത് കടലാസ്സുതോണിയിറക്കാം
ആവണിയെത്തിടുമ്പോള്‍ നാട്ടുപ്പൂക്കളാല്‍ പൂക്കളമൊരുക്കാം
കൂട്ടരോടൊത്ത് മാവില്‍ താണചില്ലമേലിരുന്നു ആര്‍ത്തുരസിക്കാം
ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ കൂടു തേടി നമുക്കിനി നടക്കാം...

4 comments:

  1. കൊള്ളാം കവിത. എനിക്ക് കവിതാസ്വാദനം കുറവാണു എന്ന്നാലും ഞാന്‍ വായിക്കും.

    ReplyDelete
  2. നല്ല വര്‍ണ്ണന

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് !

    ReplyDelete
  4. പാട വരമ്പത്ത് കണ്ടുമുട്ടാം ...
    താമരത്തോണിയില്‍ മുങ്ങി നീന്താം ..

    നന്നായി എഴുതി .

    ശുഭാശംസകള്‍ .......

    ReplyDelete

വരും കാലമേ.........

വരും കാലമേ , നീയെനിക്കി കൈക്കുമ്പിൾ നിറയെ തെളിവുള്ള നിറങ്ങൾ തരിക... മനസ്സില്‍ പടരുന്ന  കരിമുകിൽച്ചീളുകള്‍  വകഞ്ഞുമാറ്റി...