Friday, February 8, 2013

അസ്തമിച്ച പകലിന്റെ കൂടു തേടി.....

ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ
കൂടു തേടി നമുക്കിനി നടക്കാം...
നാലുക്കെട്ടിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടാം
വയലേലകളുടെ പച്ചപ്പില്‍ മനം കൊരുക്കാം
കേരനിരകളുടെ ശീതളച്ഛായയില്‍ സല്ലപിക്കാം
കുളിരേകുന്ന തെന്നലിനൊപ്പം സവാരി ചെയ്യാം
പാഞ്ഞൊഴുകും നിളയുടെ തീരത്ത് ചെന്നിരിക്കാം
വര്‍ഷമെത്തുമ്പോള്‍ നടുമുറ്റത്ത് കടലാസ്സുതോണിയിറക്കാം
ആവണിയെത്തിടുമ്പോള്‍ നാട്ടുപ്പൂക്കളാല്‍ പൂക്കളമൊരുക്കാം
കൂട്ടരോടൊത്ത് മാവില്‍ താണചില്ലമേലിരുന്നു ആര്‍ത്തുരസിക്കാം
ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ കൂടു തേടി നമുക്കിനി നടക്കാം...

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൊള്ളാം കവിത. എനിക്ക് കവിതാസ്വാദനം കുറവാണു എന്ന്നാലും ഞാന്‍ വായിക്കും.

ajith said...

നല്ല വര്‍ണ്ണന

raj said...

വളരെ നന്നായിട്ടുണ്ട് !

സൗഗന്ധികം said...

പാട വരമ്പത്ത് കണ്ടുമുട്ടാം ...
താമരത്തോണിയില്‍ മുങ്ങി നീന്താം ..

നന്നായി എഴുതി .

ശുഭാശംസകള്‍ .......

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...